You are Here : Home / USA News

പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കപ്പെടുന്നു

Text Size  

Story Dated: Friday, September 12, 2014 10:15 hrs UTC

 
ന്യൂയോര്‍ക്ക്‌: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ റവ. ഡീക്കന്‍ ലിജു പോളിന്‌ സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കുന്നതാണ്‌. 
 
14-ന്‌ രാവിലെ 9 മണിക്ക്‌ ഒക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ വി. കുര്‍ബാനയെ തുടര്‍ന്ന്‌ പട്ടംകൊട ശുശ്രൂഷ നടത്തപ്പെടും. വി. കുര്‍ബാനയിലും പട്ടംകൊട ശുശ്രൂഷയിലും വന്ന്‌ സംബന്ധിക്കാന്‍ വികാരി റവ.ഫാ. തോമസ്‌ കറുകപ്പള്ളി എല്ലാവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നു. 
 
ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.