You are Here : Home / USA News

ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ പുതിയ ദേവാലയത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ജൂലൈ 14-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 12, 2013 10:28 hrs UTC

ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന പുതിയ ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കംകുറിക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ജൂലൈ 14-ന് ഞായറാഴ്ച രാവിലെ 11.30-ന് ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. തദവസരത്തില്‍ ഫ്രാഗ്‌ളിന്‍ ടൗണ്‍ഷി#്പ് മേയര്‍ ബ്രയന്‍ ലെനിന്‍, ഡപ്യൂട്ടി സ്പീക്കര്‍ റോസലിന്‍ ഷെര്‍മാന്‍, കൗണ്‍സില്‍മാന്‍ ഫിലിപ്പ് ക്രാമര്‍, അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള എന്നിവര്‍ സന്നിഹിതരായിരിക്കും. ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങുകളില്‍ ചിക്കാഗോ രൂപതയുടെ മുന്‍ വികാരി ജനറാളും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിനോടൊപ്പം രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തുന്ന വികാരിമാരായ ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. പോളി തെക്കന്‍, ഫാ. സന്തോഷ് ജോര്‍ജ്, ഫാ. തോമസ് പെരുനിലം എന്നിവര്‍ സംബന്ധിക്കും. ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്തമായ തിരുനാള്‍ കൊണ്ടാടുന്ന ജൂലൈ 14-ന് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങുകളോടെയാണ് അന്നത്തെ വലിയ തിരുനാള്‍ ആരംഭിക്കുകയെന്ന് ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങുകളിലേക്ക് എല്ലാ ഇടവകാംഗങ്ങളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതോടൊപ്പം തിരുനാളിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വികാരി അച്ചനും ട്രസ്റ്റിമാരും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്. വെബ്: www.stthomassyronj.org