You are Here : Home / USA News

തനിക്ക്‌ ലഭിച്ച അംഗീകാരങ്ങളില്‍ വച്ച്‌ ഏറ്റവും വലുത്‌ പ്രവാസി മലയാളി ഫെഡറേഷനില്‍ നിന്ന്‌ ലഭിച്ച അംഗീകാരം: സരോജ വര്‍ഗീസ്‌

Text Size  

Story Dated: Saturday, September 06, 2014 07:18 hrs UTC

 
ന്യൂയോര്‍ക്ക്‌: ഇതുവരെ തനിക്കു ലഭിച്ചിട്ടുള്ള അംഗീകാരങ്ങളില്‍ വച്ച്‌ ഏറ്റവും വലുത്‌ പ്രവാസി മലയാളി ഫെഡറേഷനില്‍ നിന്ന്‌ ലഭിച്ച 'നൈറ്റിംഗേല്‍' അംഗീകാരമാണെന്ന്‌ സുപ്രസിദ്ധ അമേരിക്കന്‍ മലയാളി സാഹിത്യകാരി സരോജ വര്‍ഗീസ്‌ പറഞ്ഞു. 
 
ഓഗസ്റ്റ്‌ 17ന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച്‌ നടന്ന പ്രവാസി മലയാളി ഫെഡറേഷന്റെ 'പ്രവാസി മലയാളി സംഗമത്തില്‍ വച്ചാണ്‌ ശ്രീമതി സരോജ വര്‍ഗീസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചത്‌. സരോജയുടെ 40 വര്‍ഷത്തിലധികമുള്ള നേഴ്‌സിങ്‌ സേവനം, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മുതലായവ കണക്കിലെടുത്തായിരുന്നു ഈ അവാര്‍ഡ്‌ നല്‍കിയതെന്ന്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ പറഞ്ഞു.
 
കേരള ധനകാര്യ വകുപ്പ്‌ മന്ത്രി ശീ കെ.എം.മാണിയില്‍ നിന്നാണ്‌ പൊന്നാടയും, നൈറ്റിംഗേല്‍ അവാര്‍ഡും ശ്രീമതി സരോജ വര്‍ഗീസ്‌ ഏറ്റുവാങ്ങിയത്‌.
 
കേരളക്കരെയെ ആകെ കോരിത്തരിപ്പിച്ച പ്രവാസി മലയാളി സംഗമത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സംസ്‌കാരിക വകുപ്പ്‌ മന്ത്രി ശ്രീ കെ.സി. ജോസഫ്‌, ഭക്ഷ്യവകുപ്പ്‌ മന്ത്രി ശ്രീ അനൂപ്‌ ജേക്കബ്‌, ശ്രീ ജോസ്‌ കെ. മാണി എം.പി, പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കോട്ടയം ഡി.സി.സി. പ്രസിഡണ്ട്‌ ശ്രീ ടോമി കല്ലാനി എന്നിവരെ കൂടാതെ ശ്രീ സാബു ചെറിയാന്‍, ശ്രീ പ്രേംകുമാര്‍ തുടങ്ങി സിനിമാ രംഗത്ത്‌ നിന്നും ധാരാളം വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു. കൂടാതെ ഇറാഖ്‌, ലിബിയ മുതലായ രാജ്യങ്ങളില്‍ നിന്ന്‌ എല്ലാം നഷ്ടപ്പെട്ട്‌ തിരികെ നാട്ടിലെത്തിയ 100 കണക്കിന്‌ നേഴ്‌സുമാരും പങ്കെടുത്തിരുന്നു.
 
ഒരു നേഴ്‌സ്‌ എന്ന നിലയില്‍ സേവനമനുഷിഠിച്ച്‌ വിരമിച്ച പ്രവാസിയായി ജീവിതം നയിക്കുന്ന തനിക്ക്‌ ലഭിച്ച ഏറ്റവും വിലയേറിയ അംഗീകാരമായി, പ്രത്യേകിച്ച്‌ ജന്മനാട്ടില്‍ വച്ച്‌ തനിക്ക്‌ ലഭിച്ച ഈ പുരസ്‌കാരത്തെ കാണുന്നു എന്ന്‌ സരോജ വര്‍ഗീസ്സ്‌ സന്തോഷാശ്രുക്കളോടെ പറയുന്നു. തന്നെപ്പോലെ തന്നെ ഈ രംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്ന പരശതം സഹോദരിസഹോദരന്മാരുടെ പ്രതിനിധിയായിട്ടാണ്‌ താന്‍ ഈ അംഗീകാരം ഏറ്റു വാങ്ങിയതെന്നും അവര്‍ പറഞ്ഞു.
 
നൈറ്റിംഗേല്‍ അവാര്‍ഡിനര്‍ഹയായ സരോജ വര്‍ഗീസിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ്‌ കുര്യന്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.