You are Here : Home / USA News

മൃതദേഹം പല്ലവി - ധാവന്‍ ദമ്പതിമാരുടേതെന്ന് സ്ഥിരീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 05, 2014 11:50 hrs UTC


ഫ്രിസ്ക്കൊ . സെപ്റ്റംബര്‍ 3  ബുധനാഴ്ച വൈകിട്ട് ഫ്രീസ്ക്കൊ വസതിയില്‍ കണ്ട മൃതദേഹങ്ങള്‍ വീടിന്റെ ഉടമസ്ഥരും ഇന്ത്യന്‍ വംശജരുമായ പല്ലവി- ധവാന്‍ ദമ്പതിമാരുടേതാണെന്ന് ഫ്രീസ്ക്കൊ കൌണ്ടി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വ്യാഴാഴ്ച പുറത്തു വിട്ട മെഡിക്കല്‍ എക്സാമിനറുടെ സ്റ്റേറ്റ് മെത്തില്‍ ഡുമിറ്റ് ധവാന്‍ (43) പല്ലവി ധവാന്‍ (39) ദമ്പതിമാരാണ് മരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ധവാന്റെ സഹോദരനും സുഹൃത്തും ബുധനാഴ്ച വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇവരാണ് മൃതദേഹത്തെക്കുറിച്ചുളള വിവരം പൊലീസിനെ അറിയിച്ചത്.

ജനുവരിയില്‍ 10 വയസുളള മകന്‍ ആര്‍നേവിന്റെ മൃതദേഹം ബാത്ത് ടബില്‍ ഐസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പല്ലവിയെ ചോദ്യം ചെയ്തിരുന്നു.  കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്ന പൊലീസിന്റെ ചോദ്യത്തിന് തല ആട്ടിയതാണ് എന്ന് പറഞ്ഞതാണ് മാതാവ് പല്ലവിയെ ഈ കേസില്‍ പ്രതിയാക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

കുട്ടിയുടെ മരണം നടക്കുമ്പോള്‍ ബിസിനസ് ട്രിപ്പില്‍ ഇന്ത്യയിലായിരുന്നു ഭര്‍ത്താവ് മടങ്ങി വന്നതിനുശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്. ധാവനും, കുടുംബാംഗങ്ങളും പല്ലവിയെ ഈ കേസില്‍ ഒരിക്കലും പ്രതിയായി കണ്ടിരുന്നില്ല. സ്വഭാവിക മരണമാണെന്നാണ് എല്ലാവരും  വിശ്വസിക്കുന്നത്. ദമ്പതിമാരുടെ ആകസ്മിക മരണം ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ ദുഃഖത്തിലാഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.