You are Here : Home / USA News

മാര്‍ക്കിന്റെ ഓണാഘോഷവും വടംവലി മത്സരവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 31, 2014 11:48 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്‌തംബര്‍ 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ വാലിയിലെ കാക്യാട്ട്‌ സ്‌കൂളില്‍ (465 Viola Road, Spring Valley) വച്ച്‌ നടത്തുന്നതായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ ഒരു പ്രധാനയിനമായ വടംവലിമത്സരം രാവിലെ 9.30 ന്‌ ആരംഭിക്കും. ട്രൈസ്റ്റേറ്റ്‌ ഏറിയായിലെ വിവിധടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്‌. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ടീമിന്‌ 1001 ഡോളറിന്റെ കാഷ്‌ അവാര്‍ഡും എവര്‍ റോളിംഗ്‌ ട്രോഫിയും നല്‍കുന്നതാണ്‌. രണ്ടാം സമ്മാനം 750 ഡോളറും, മൂന്നാം സമ്മാനം 500 ഡോളറും ആയിരിക്കും. വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്‌തംബര്‍ ഒമ്പതാം തീയതിയ്‌ക്കകം പേര്‌ നല്‍കേണ്ടതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

രജിസ്‌ട്രേഷന്‍ ഫീസ്‌ 200 ഡോളര്‍. വടംവലിമത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തോമസ്‌ അലക്‌സ്‌ (കണ്‍വീനര്‍: 8458934301), സ്റ്റീഫന്‍ തേവര്‍കാട്ട്‌ (കോര്‍ഡിനേറ്റര്‍: 8455211266) ജോസ്‌ അക്കക്കാട്ട്‌ (കോര്‍ഡിനേറ്റര്‍: 8454611052) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌. ഉച്ചയ്‌ക്ക്‌ 12.30 മുതല്‍ 1.30 വരെ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ വിവിധകലാപരിപാടികളും അരങ്ങേറുന്നതാണ്‌. കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, അത്തപ്പൂക്കളം, തിരുവാതിര, മാവേലിമന്നന്‌ വരവേല്‍പ്‌, ചെണ്ടമേളം, ഗാനമേള തുടങ്ങിയ ഇനങ്ങള്‍ ഈ പരിപാടിക്ക്‌ മാറ്റ്‌ കൂട്ടുന്നതായിരിക്കും. റീത്താ മണലേല്‍, സാജന്‍ തോമസ്‌, മാത്യു വറുഗീസ്‌ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കുന്നു. മാര്‍ക്ക്‌ നടത്തിയ `കര്‍ഷകശ്രീ 2014' മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്കുള്ള അവാര്‍ഡ്‌ ദാനവും ഈ ചടങ്ങില്‍ വച്ച്‌ നല്‍കുന്നതാണ്‌. എല്ലാവരെയും ഈ ഓണാഘോഷപരിപാടികളിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി കല്ലൂപ്പാറ (പ്രസിഡന്റ്‌്‌: 8455960935) സിബി ജോസഫ്‌ (സെക്രട്ടറി: 8167869159) സന്തോഷ്‌ മണലേല്‍ (ട്രഷറര്‍: 8454991407) website: www.marcny.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.