You are Here : Home / USA News

ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ദൈവമാതാവിന്റെ തിരുനാള്‍

Text Size  

Story Dated: Saturday, August 30, 2014 08:50 hrs UTC

 
ഷിക്കാഗോ: പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിലുള്ള ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും മാതാവിന്റെ തിരുനാളും ഓഗസ്റ്റ്‌ 30-ന്‌ ആരംഭിക്കും. 
 
ഓഗസ്റ്റ്‌ 30-ന്‌ രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെ ഫാ. ജോണ്‍സണ്‍ ചെരിവുകാലായില്‍ നയിക്കുന്ന ഏകദിന ധ്യാനവും ദിവ്യബലിയും ഉണ്ടായിരിക്കും. 
 
ഓഗസ്റ്റ്‌ 31-ന്‌ ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം തിരുനാള്‍ കൊടിയേറും. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ വൈകിട്ട്‌ 7 മണിക്ക്‌ ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്‌. സെപ്‌റ്റംബര്‍ ഏഴാം തീയതി ഞായറാഴ്‌ച രാവിലെ 10.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, വി കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. 
 
സെപ്‌റ്റംബര്‍ എട്ടിന്‌ വൈകിട്ട്‌ 7 മണിക്ക്‌ പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍, സന്ധ്യാപ്രാര്‍ത്ഥന, ജപമാല, വിശുദ്ധ കുര്‍ബാന, സ്‌നേഹവിരുന്ന്‌ എന്നിവ നടത്തപ്പെടും. 
 
സെപ്‌റ്റംബര്‍ 13-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാനയും അതേ തുടര്‍ന്ന്‌ വാദ്യമേളങ്ങളോടെയുള്ള തിരുനാള്‍ പ്രദക്ഷിണവും, സണ്‍ഡേ സ്‌കൂള്‍ക്കുള്ള സമ്മാനദാനം, സ്‌നേഹവിരുന്നും തുടര്‍ന്ന്‌ വിവിധ കലാസാംസ്‌കാരിക പരിപാടികളോടുകൂടിയ മലങ്കരനൈറ്റും അരങ്ങേറും. 
 
സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ കാര്‍മികത്വത്തില്‍ സമൂഹബലി, ആദ്യകുര്‍ബാന സ്വീകരണം, സ്‌നേഹവിരുന്ന്‌ എന്നിവയുണ്ടായിരിക്കും. അതേതുടര്‍ന്ന്‌ കൊടിയിറക്കത്തോടെ തിരുനാള്‍ സമാപിക്കുന്നതാണ്‌. 
 
വര്‍ഗീസ്‌ പുത്തന്‍പറമ്പില്‍, ഡാനിയേല്‍ വര്‍ഗീസ്‌, മാത്യു വര്‍ഗീസ്‌, മാത്യു മാണി എന്നിവരാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. 
 
തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത്‌ പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും ഏവരേയും ക്ഷണിക്കുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (വികാരി) 847 477 8559, ബെഞ്ചമിന്‍ തോമസ്‌ (സെക്രട്ടറി) 847 529 4600, രാജു വിന്‍സെന്റ്‌ (ട്രഷറര്‍) 630 890 7124, മനോജ്‌ സഖറിയ (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 630 346 8914.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.