You are Here : Home / USA News

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, July 11, 2013 03:02 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന്, നാല് (ബുധന്‍, വ്യാഴം) തീയതികളില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു. ദുക്‌റാന ദിനമായ ബുധന്‍ വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനക്കുശേഷം നൊവേന വാഴ്‌വ് എന്നിവ നടന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പ്രധാന തിരുനാള്‍ ദിനമായ വ്യാഴം രാവിലെ പത്തിന് ആരംഭിച്ച തിരുനാള്‍ കുര്‍ബാനക്ക് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. തോമസ് മരോട്ടിപ്പാറ, ഫാ. ജോസ് പാരിയത്തറ, ഫാ. ബിജു പടയാട്ടില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കുര്‍ബാനാനന്തരം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദക്ഷിണവും നടന്നു. ഇടവകയിലെ ഒന്നാം വാര്‍ഡായ സെന്റ് തോമസ് വാര്‍ഡാണ് തിരുനാള്‍ ഏറ്റുകഴിച്ചത്. കൈക്കാരന്മാരായ സണ്ണി കൊല്ലറക്കല്‍, സഖറിയാസ് ജോണ്‍, ആന്റണി കൈതാരം, സെക്രട്ടറി ജിനോ കുറുങ്ങാട്ടുമൂലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.