You are Here : Home / USA News

താമ്പാ അയ്യപ്പക്ഷേത്രത്തില്‍ രാമായണ പാരായണം നടത്തപ്പെട്ടു

Text Size  

Story Dated: Thursday, August 28, 2014 08:40 hrs UTC

 
 
താമ്പാ: മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്ന തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച രാമായണം കിളിപ്പാട്ട്‌ പതിനാറാം നൂറ്റാണ്ടിലാണ്‌ രചിക്കപ്പെട്ടത്‌. സാധാരണക്കാര്‍ക്കുപോലും മനസിലാകത്തക്ക വിധത്തില്‍ ലളിതമായ ഭാഷയാണ്‌ രചനയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പുണ്യമാസമായ കര്‍ക്കിടകത്തില്‍ രാമായണ പാരായണവും ശ്രവണവും പുണ്യമായി ഹിന്ദുക്കള്‍ കരുതുന്നു. ലോകമെമ്പാടുമുള്ള മലയാളി ഹിന്ദുക്കള്‍ ശ്രീരാമ ഭഗവാന്റെ ജീവിതം വിവരിക്കുന്ന രാമായണം കിളിപ്പാട്ട്‌ അത്യധികം ഭക്തിയോടുകൂടി ഭജിക്കുന്നു. 
 
അസോസിയേഷന്‍ ഓഫ്‌ താമ്പാ മലയാളി (ആത്മ)യുടെ ആഭിമുഖ്യത്തില്‍ താമ്പാ അയ്യപ്പക്ഷേത്രത്തില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ രാമായണ പാരായണവും, ശ്രീരാമ പട്ടാഭിഷേകവും നടത്തി. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മുന്‍ സെക്രട്ടറി സുരേഷ്‌ നായരായിരുന്നു മുഖ്യ ആചാര്യന്‍. പത്മ പിള്ള, ജയരാജ്‌ തുടങ്ങിയവര്‍ അദ്ദേഹത്തെ സഹായിച്ചു. അയ്യപ്പ ടെമ്പിളിലെ പൂജാരി ആര്‍.കെ. നമ്പൂതിരിപ്പാട്‌ വിശേഷാല്‍ പൂജ നടത്തുകയും പ്രസാദം ഭക്തര്‍ക്ക്‌ വിതരണം ചെയ്യുകയും ചെയ്‌തു. 
 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ മാസത്തെപ്പറ്റി മനസിലാക്കുവാന്‍ അവസരമുണ്ടാക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. പരിപാടികള്‍ ഭംഗിയായി നടത്തുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.