ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകമിഷന്‍ കണ്വന്ഷന് ആഗസ്റ്റ് 29 മുതല്‍
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Wednesday, August 27, 2014 11:36 hrs UTC
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഇടവകമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്വന്ഷന് പ്രമുഖ കണ്വന്ഷന് പ്രസംഗകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ.വിനോ ദാനിയേല്‍( ഫിലാഡല്‍ഫിയ) നേതൃത്വം നല്‍കും.
ട്രിനിറ്റി മാര്‍ത്തോമ്മാ ദേവലായത്തില്‍ വച്ച് ആഗസ്റ്റ് 29, 30(വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്ന കണ്വന്ഷന് വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.
തന്റെ ഓദ്യോഗികജീവിതത്തോടൊപ്പം തിരുവചനത്തിന്റെ ആഴമേറിയ സത്യങ്ങളെ പ്രഘോഷിയ്ക്കുവാന് ജീവിതം സമര്‍പ്പിച്ചിരിയ്ക്കുന്ന ഡോ.വിനോ ദാനിയേല്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു അനുഗ്രഹീത കണ്വന്ഷന് പ്രസംഗകനാണ്.
ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കുന്നതാണ്. സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് കണ്വന്ഷന് അനുഗ്രഹപൂര്‍ണമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.ആഗസ്റ്റ് 31ന് ഞായറാഴ്ച രാവിലെ 9.30ന് ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേയുള്ള വചനശുശ്രൂഷയും ഡോ. വിനോ നിര്‍വഹിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കൊച്ചുകോശി ഏബ്രഹാം- 281- 261 4603
ടി.എ.മാത്യൂ- 713- 436-2207
Comments