You are Here : Home / USA News

മലയാള ക്രൈസ്‌തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവവുമായി ക്രൈസ്‌തവ എഴുത്തുപുര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 24, 2014 11:07 hrs UTC

മലയാള ക്രൈസ്‌തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവവുമായി െ്രെകസ്‌തവ എഴുത്തുപുരയുടെ വെബ്‌സൈറ്റ്‌ www.KraisthavaEzhuthupura.com പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകള്‍ കൊണ്ട്‌ എഴുത്തിന്‍റെ ലോകത്ത്‌ വേറിട്ട ശബ്ദവുമായി മാറിക്കഴിഞ്ഞ ക്രൈസ്‌തവ എഴുത്തുപുര ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, കാര്‍ടൂണുകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന്‍ കൂട്ടായ്‌മയാണ്‌.

 

ക്രൈസ്‌തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്‌പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക്‌ കൊണ്ടുവരികയും എന്നതാണ്‌. ലോകത്താകമാനമുള്ള 30ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്‌മയുടെ പിന്നില്‍ ഉണ്ട്‌ എന്നത്‌ അഭിമാനകരമാണ്‌. 'പങ്കാളിത്ത മാധ്യമം' (Participatory Media) എന്ന നവമാധ്യമ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമാണ്‌ ഈ വെബ്‌സൈറ്റ്‌. ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏവര്‍ക്കും തങ്ങളുടെ രചനകള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ അവസരമുണ്ട്‌. പ്രമുഖ എഴുത്തുകാരുടെയും പുതുമുഖ എഴുത്തുകാരുടെയും രചനകള്‍ക്ക്‌ തുല്യ പ്രാധാന്യം നല്‍കുന്ന ഈ കൂട്ടായ്‌മയുടെ ഫേസ്‌ബുക്ക്‌ പേജിനു െ്രെകസ്‌തവ കൈരളി അഭൂതപൂര്‍വമായ വരവേല്‍പ്പാണ്‌ നല്‍കിയത്‌. ഗ്ലോബല്‍ മലയാളി ക്രിസ്‌ത്യന്‍ റൈറ്റേഴ്‌സ്‌ ഫെല്ലോഷിപ്പ്‌, ഗോഡ്‌സ്‌ ഓണ്‍ ലാംഗ്വേജ്‌.കോം എന്നിവരാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്ദര്‍ശിക്കുക www.KraisthavaEzhuthupura.com.

 

ഞങ്ങളുടെ അപ്‌ഡേറ്റുകള്‍ ലഭിക്കുവാന്‍ ലൈക്‌ ചെയ്യുക www.facebook.com/KraisthavaEzhuthupura. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ KraisthavaEzhuthupura@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.