You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റ് നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 10, 2013 11:20 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാനാ തിരുനാളിനോടനുബന്ധിച്ച് ജൂലൈ 6-ന് ശനിയാഴ്ച ഭക്തിനിര്‍ഭരമായ തിരുനാള്‍ കര്‍മ്മങ്ങളോടും, വര്‍ണ്ണാഭമായ വിവിധ പരിപാടികളോടും കൂടി പ്രൗഢഗംഭീരമായി തിരുനാള്‍ നൈറ്റ് നടത്തപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 4.30-ന് ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് എത്തിച്ചേര്‍ന്ന ബഹുമാനപ്പെട്ട വൈദീകരേയും ആയിരക്കണക്കിന് വിശ്വാസികളേയും വികാരി ഫാ. ജോയി ആലപ്പാട്ട് സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്നതിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ. ടോം പന്നലക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

 

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. റോയി മൂലേച്ചാലില്‍, ഫാ ജോര്‍ജ് നങ്ങച്ചിവീട്ടില്‍, ഫാ. ജോയി പുതുശേരില്‍, ഫാ. സ്റ്റീഫന്‍ ജോസഫ്, ഫാ ബഞ്ചമിന്‍ ചിന്നപ്പന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് തിരുനാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കും ശേഷം വിശുദ്ധ തോമാശ്ശീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദേവാലയത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയിലേക്ക് മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ആഘോഷമായ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന് 7 മണിയോടുകൂടി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും, വര്‍ണ്ണശബളവും നയന മനോഹരവുമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മോഹന്‍ സെബാസ്റ്റ്യന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ബ്രിജീറ്റ് ജോര്‍ജ് സ്വാഗതപ്രസംഗം നടത്തി.

 

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയും ഭദ്രദീപം തെളിയിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോര്‍ജ് നങ്ങച്ചിവീട്ടില്‍, ഫാ. ബഞ്ചമിന്‍ ചിന്നപ്പന്‍, ഫാ. പ്രദീപ്, ഫാ. ജോയി പുതുശേരില്‍, ഫാ. സ്റ്റീഫന്‍ ജോസഫ്, ഫാ. ജോസ് എലുവത്തിങ്കല്‍, ഫാ. ഷാജി പഴുക്കത്തറ എന്നിവരും നിരവധി സിസ്റ്റേഴ്‌സും തദവസരത്തില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ആരംഭിച്ച "രംഗോത്സവം 2013' എന്ന സംഗീത-നൃത്ത-ഹാസ്യ കലാവിരുന്നില്‍ കേരളത്തിലെ പ്രമുഖ ഗായകരും വൊഡാഫോണ്‍ കോമഡി ഷോയിലെ പ്രശസ്തരായ കോമഡി താരങ്ങളോടൊപ്പം ഇടവകയിലെ പ്രഗത്ഭ കലാപ്രതിഭകളും പങ്കെടുത്തു.

 

മോഹന്‍ സെബാസ്റ്റ്യന്‍, ബീന വള്ളിക്കളം, ലിന്റ് സന്തോഷ് കാട്ടൂക്കാരന്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന ഡെസ്‌പ്ലെയിന്‍സ് (സെന്റ് മാത്യൂസ്) വാര്‍ഡ് ഭാരവാഹികളായ ബിജി സി. മാണി (ജനറല്‍ കോര്‍ഡിനേറ്റര്‍), ബ്രിജിറ്റ് ജോര്‍ജ്, നിഷാ മാണി, സന്തോഷ് കാട്ടൂക്കാരന്‍, സജി മണ്ണഞ്ചേരില്‍, കൈക്കാരന്മാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരാണ് തിരുനാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.