You are Here : Home / USA News

അശരണര്‍ക്ക്‌ ആശ്രയുമായി ഡാലസ്‌ സൗഹൃദ വേദി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, August 03, 2014 09:26 hrs UTC



ഡാലസ്‌: ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തി ഡാലസ്‌ സൗഹൃദ വേദി ഒരിക്കല്‍ കൂടി മറ്റുപ്രവാസി സംഘടനകള്‌ക്ക്‌ മാതൃകയായി.

ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തില്‍ അനേക വര്‍ഷങ്ങളായി മാനസീക രോഗികളായ അനാഥര്‍ക്കു ആശ്രയമായ `സ്‌നേഹ ഭവനില്‍' സഹായ ഹസ്‌തവുമായി ഡാലസ്‌ സൗഹൃദ വേദിയുടെ സെക്രടറി അജയകുമാര്‍ ഭക്ഷണവും വസ്‌ത്രങ്ങളും വിതരണം ചെയ്‌തു.

ഈ സ്ഥാപനത്തിന്റെ മേല്‌നോട്ടം വഹിക്കുന്ന ജോണികുട്ടി തുരുത്തിയില്‍ ഡാലസ്‌ സൗഹൃദ വേദിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

നൂറ്റി അമ്പതില്‍ പരം മാനസീക രോഗികളെയാണ്‌ ഈ സ്ഥാപനത്തില്‍ കിടപ്പാടവും ഭക്ഷണവും നല്‌കി ശുശ്രൂഷിക്കുന്നത്‌.സര്‍ക്കാര്‍ സഹായമൊന്നും ഇല്ലാതെ നടത്തുന്ന ഈ സ്ഥാപനത്തില്‍ വ്യക്തികളില്‍ നിന്നും, സംഘടനകളില്‍ നിന്നുമുള്ള സംഭാവനയാണ്‌ ഏക വരുമാനം.2014 ജൂലൈ മാസം 17 നു ഡാലസ്‌ സൗഹൃദ വേദിയുടെ സെക്രടറി പ്രസ്‌തുത സ്ഥാപനം സന്ദര്‍ശിക്കുകയും,പണവും, വസ്‌തങ്ങളും സംഘടനയുടെ വകയായി എത്തിക്കുകയം ചെയ്‌തു.

പ്രസ്‌തുത സ്ഥാപനത്തിന്റെ നടത്തിപ്പില്‍ മേല്‌നോട്ടം വഹിക്കുന്ന ജോണി കുട്ടിയെ അജയകുമാര്‍ ഡാലസ്‌ സൗഹൃദ വേദിയുടെ അഭിനന്ദനം അറിയിച്ചു. തുടര്‌ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഡാലസ്‌ സൌഹൃദ വേദിയുടെ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.