You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനം ന്യൂയോര്‍ക്കില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, August 02, 2014 01:42 hrs UTC


                
        
ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഫെലോഷിപ്പിന്റെ ഇരുപതാമത് ദേശീയ സമ്മേളനം 2015 ജൂലൈ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കിലുളള സ്റ്റാംഫോര്‍ഡ് ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും.  പാസ്റ്റര്‍ മോനി മാത്യു ന്യൂയോര്‍ക്ക് (നാഷണല്‍ പ്രസിഡന്റ്), പാസ്റ്റര്‍ രാജന്‍ സഖറിയ ന്യൂജഴ്സി (വൈസ് പ്രസിഡന്റ്), ബ്രദര്‍ ഫിലിപ്പ് വര്‍ഗീസ് ഫിലഡല്‍ഫിയ(സെക്രട്ടറി), ബ്രദര്‍ വര്‍ഗീസ് വര്‍ഗീസ് ഡാലസ് (ട്രഷറാര്‍), പാസ്റ്റര്‍ സ്റ്റാന്‍ലി  ജോര്‍ജ് ഫിലാഡല്‍ഫിയ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ നാഷണല്‍ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റര്‍മാരായ ഫിജോയി ജോണ്‍സണ്‍, രാജന്‍ എബ്രഹാം, ചാക്കോ ജോര്‍ജ്, എ. എം. വര്‍ഗീസ്, ജോജോ ഡാനിയേല്‍, ഫിലിപ്പ് തോമസ്, എബ്രഹാം ടി. ജോസ്, ജോര്‍ജ് തോമസ്, വിത്സണ്‍ വര്‍ഗീസ്, ജാവി ജോര്‍ജ്, പി. എം. ജോര്‍ജ്, ചാള്‍സ് തോമസ്, ജോമോന്‍ ജോണ്‍, സണ്ണി ഉണ്ണുണ്ണി എന്നിവര്‍ നാഷണല്‍ പ്രതിനിധികള്‍ ആയിരിക്കും. പാസ്റ്റര്‍ സണ്ണി താഴാംപളളം(മീഡിയ കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജോണ്‍ പി. സെല്‍വിന്‍ (ഓഡിറ്റര്‍) എന്നിവരും സിസ്റ്റര്‍ കുഞ്ഞുമോള്‍ മാത്യു, സിസ്റ്റര്‍ സൂസന്‍ ബി. ജോണ്‍ എന്നിവര്‍ ലേഡീസ് ഫെലോഷിപ്പ് ഭാരവാഹികളായും തിരഞ്ഞെടുക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.