സാജു കണ്ണമ്പള്ളി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനയ കാത്തലിക്ക് ഇടവകയുടെ ഇടവക ദിനവും 5-ാം വാര്‍ഷിക ആഘോഷങ്ങളും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടില്‍, ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപ്പറമ്പില്‍, റ്റോമി ഇടത്തില്‍, സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടില്‍, സി: സേവ്യര്‍, ബ്ര: അനൂപ് ആക്കല്‍കൊട്ടാരം എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടവക ദിനത്തെ തുടര്‍ന്ന് കൂടാരയോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രസകരമായ മത്സരങ്ങള്‍ നടത്തി. സാജു കണ്ണമ്പള്ളി, ജോണകുട്ടി പിള്ളവീട്ടില്‍, റ്റോമി ഇടത്തില്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. വാശിയേറിയ മത്സരത്തില്‍ ഒന്നാം സമ്മാനം സെന്റ് ആന്റണീസ് കൂടാരയോഗവും, സെന്റ് ജോസഫ് കൂടാരയോഗവും പങ്കിട്ടെടുത്തു. രണ്ടാം സമ്മാനം സെന്റ് ജയിംസ് കൂടാരയോഗവും കരസക്കഥമാക്കി.
ഒന്നാം സമ്മാനം ലഭിച്ച കൂടാരയോഗങ്ങള്‍ക്ക് ചാക്കോ കിഴക്കേകൂറ്റ് മേമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, സക്കറ്റീഫന് കിഴക്കേകൂറ്റ് സംഭാവന ചെയ്യുന്ന 50 ഡോളറും സെന്റ് മേരീസ് തിരുനാളിന് സമ്മാനിക്കും. രണ്ട ാം സമ്മാനം കരസക്കഥമാക്കിയവര്ക്ക് ഫിലിപ്പ് എടാട്ട് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ഷാജി എടാട്ട് സംഭാവന ചെയ്യുന്ന 25 ഡോളര്‍ സമ്മാനവും ലഭിക്കും.
നൂറ് കണക്കിന് ആളുകളുടെ പങ്കാളിത്തത്തില്‍ നടന്ന ഇടവക ദിനത്തിന് സജി പൂതൃക്കയില്‍, ജോസ് ഐക്കരപറമ്പില്‍, സി. സേവ്യര്‍, കൂടാരയോഗ ഭാരവാഹികള്‍, മെന്‍സ് വുമന്‍സ് മിനിസ്ട്രി, കോര്‍ഡിനേറ്റേഴ്സ് തുടങ്ങി വിവിധ ആളുകള്‍ നേതൃത്വം നല്കി
Comments