You are Here : Home / USA News

വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള സമ്മേളനം കുമരകത്ത്

Text Size  

Story Dated: Saturday, July 26, 2014 11:32 hrs UTC


കാനഡ. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ 9-ാം മത് ആഗോള സമ്മേളനവും പ്രവാസി സംഗമവും ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവധിക്കാലം ആഘോഷിക്കുവാന്‍ ജന്മനാട്ടിലെത്തി ചേര്‍ന്നിരിക്കുന്ന മലയാളികള്‍ക്കായി വിവിധ തരത്തിലുളള ആഘോഷപരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

എന്‍ആര്‍കെ ഫെസ്റ്റ്, 51 നിര്‍ദ്ധന യുവതി യുവാക്കളുടെ സമൂഹ വിവാഹം, കേരള ബിസിനസ് അവാര്‍ഡ്, ഓണാഘോഷം, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഷോ,  ബോട്ട് റേയ്സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള, കുമരകം ടൂര്‍ തുടങ്ങിയവ സമ്മേളനത്തിന് മോടി കൂട്ടും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. സി. ജോസഫ്, വി. എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, ന്യൂസിലാന്റ്, ഗള്‍ഫ്, സിംഗപ്പൂര്‍ തുടങ്ങി 30 ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പേര്‍ സംഗമത്തില്‍ അണിചേരും. സംഗമത്തിന്റെ വിജയത്തിനായി രക്ഷാധികാരി സോമന്‍ ബേബി (മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍) അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ വി. സി. പ്രവീണ്‍ (മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്), ചെയര്‍മാന്മാര്‍ എം. എസ്. ജോസ് (ഗ്ലോബല്‍ പ്രസിഡന്റ്), പോളി മാത്യു (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), കണ്‍വീനര്‍ അഡ്വ. സിറിയക് തോമസ് എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അംഗങ്ങളല്ലാത്തവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.globalconfrence.com
cyriacthomas.adv@gmail.com
Ph:00919448064430


വാര്‍ത്ത :  മജു പേയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.