You are Here : Home / USA News

പിറ്റി പൗലോസിന് ഫൊക്കാന സാഹിത്യപുരസ്‌ക്കാരം

Text Size  

Story Dated: Tuesday, July 22, 2014 06:46 hrs UTC

  
    

ഫൊക്കാന ദേശീയ മലയാള സാഹിത്യ പ്രവാസി സാഹിത്യ പ്രവര്‍ത്തകനുമായ പി.റ്റി.പൗലോസിന് ഒന്നാം സ്ഥാനം. 2014 ജൂലൈ 6ന് ഷിക്കാഗോ ഹയാറ്റ് റീജന്‍സി ഹോട്ടലില്‍ നടന്ന സമാപന സമ്മേളനത്തില്‍ വച്ച് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള പി.റ്റി. പൗലോസിന് പുരസ്‌ക്കാരം നല്‍കി. സി.ജെ. തോമസ് മലയാള നാടക സാഹിത്യത്തിലെ പ്രതിഭാ വിസ്മയം എന്ന ഗവേഷണ പ്രബന്ധത്തിനാണ് അവാര്‍ഡ്.

എറണാകുളം ജില്ലയില്‍ കൂത്താട്ടുകുളത്ത് കിഴകൊമ്പില്‍ തെക്കേടത്ത് കുടുംബാംഗമാണ് പി.റ്റി.പൗലോസ്. 1967 മുതല്‍ കാല്‍ നൂറ്റാണ്ടു കാലം കല്‍ക്കട്ടയിലായിരുന്നു പ്രവര്‍ത്തന മണ്ഡലം. കല്‍ക്കത്ത മലയാളി അസ്സോസിയേഷന്‍ സ്ഥാപക പ്രവര്‍ത്തകനും പ്രസിഡന്റുമായിരുന്നു. ബംഗാള്‍ റാഷ്ണലിസ്റ്റ്  അസ്സോസിയേഷന്‍ സ്ഥാപക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. MANas കല്‍ക്കത്ത, Arts Center കല്‍ത്ത എന്നീ നാടകസമിതികളുടെ ആത്മബന്ധുവുമാണ്. 1978 ല്‍ മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന Freethought എന്ന ഇംഗ്ലീഷ് ദൈ്വവാരിക, എറണാകുളത്തുനിന്നുമുണ്ടായിരുന്ന അനുരജ്‌നം സായാഹ്ന ദിനപ്പത്രം, അഷ്ടപതി വാരിക എന്നിവയില്‍ കറസ്‌പോണ്ടന്റ് ആയിട്ടും കോളമിസ്റ്റ് ആയിട്ടും പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയിലെ കറുത്തദിനങ്ങളിലെ അറിയപ്പെടാത്ത പല കഥകളും പ്രാദേശിക പത്രങ്ങളിലൂടെ വിവിധ തലക്കെട്ടുകളില്‍ പുറം ലോകത്തെ അിറയിച്ചു. കഥകളും, ലേഖനങ്ങളും അക്കാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തകന്‍ എന്നതിലുപരിയായി, പി.റ്റി. പൗലോസിനെ ആരു നാടക നടന്‍ എന്ന നിലയില്‍ ആണ് കല്‍ക്കട്ട മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെട്ടത്. കല്‍ക്കത്ത ആര്‍ട്‌സ് സെന്ററിന് വേണ്ടി ഏവൂര്‍ കൃഷ്ണന്‍ നായരുടെയും വി.പി. പണിക്കരുടെയും കല്‍ക്കത്ത മലയാളി അസ്സോസിയേഷനു വേണ്ടി പറക്കോട് ശശിയുടെയും സംവിധാനത്തില്‍ അരങ്ങിലെത്തിയ വിവിധ നാടകങ്ങളില്‍ താന്‍ അവതരിപ്പിച്ച ജീവസ്സുറ്റ കഥാപാത്രങ്ങളാകാം അതിന് കാരണം. 1981 ല്‍ പി.റ്റി. പൗലോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കുഡോസ് എന്ന നാടകം മലയാള നാടകവേദിയിലെ ധൈര്യമായ ഒരു പരീക്ഷണമായിരുന്നു. കേരള കാത്തലിക് സോഷ്യല്‍ സര്‍വ്വീസ് സെന്റര്‍ അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഈ നാടകം ഒന്നാമതെത്തി. പി.റ്റി.പൗലോസിന് ബസ്റ്റ് ആക്ടര്‍ അവാര്‍ഡും. കൂടാതെ ഒട്ടേറെ പ്രശംസകളും അംഗീകാരങ്ങളും ഈ നാടകത്തിന് ലഭിച്ചു. അക്കാലത്ത് കെപിഎ.സി. കേരളത്തിന് പുറത്ത് നടത്തിയ നാടകമേളകളില്‍ ഈ നാടകം ആമുഖ നാടകമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'റിദേ മജാരെ' എന്ന ഒരു ബംഗാളി ഫീച്ചര്‍ ഫിലിമിലും പി.റ്റി.പൗലോസ് അഭിനയിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍
വഴിയാധാരം(നാടകം), ബന്ധങ്ങള്‍ ബന്ധനങ്ങള്‍,Have me for i am divine ., ഹരിദ്വാറിലെ അജ്ഞാത രക്ഷകന്‍, പന്ത്രണ്ടു വിളക്കും പറയാന്‍ മടിച്ച ഓര്‍മ്മകളും(സംഭവകഥകള്‍), മതവും സമൂഹവും, കിസകുര്‍സികാ, അടിയന്തിരാവസ്ഥയില്‍ ഹോമിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍(ലേഖനങ്ങള്‍), അരൂപിയുടെ സുവിശേഷം(ചെറുകഥാ സമാഹാരം) ഈമലയാളി, കൈരളി മുതലായവയില്‍ 2012-13-14 കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും തെരഞ്ഞെടുത്തതുമായ പി.റ്റി.പൗലോസിന്റെ ലേഖനങ്ങള്‍ ഉടനെ പുസ്തകരൂപത്തിലാകുന്നു. ക്രമക്കേടുകളുടെ പ്രത്യയശാസ്ത്രങ്ങള്‍ എന്ന പേരില്‍.

ഇപ്പോള്‍ കൈരളി, ഈമലയാളി അതുപോലുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എഴുതുന്നു. കഴിഞ്ഞ 4 വര്‍ഷമായി അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ കുടുംബസമേതം താമസിക്കുന്നു.

ഭാര്യ : മേരി
ഏകമകള്‍ : സ്മിത
മരുമകന്‍: ജനു
കൊച്ചുമക്കള്‍ : അമ്മു, അപ്പു, അക്കു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.