You are Here : Home / USA News

ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിൽ വി. തോമാശ്ലീഹായുടെ തിരുന്നാൾ സമാപിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 12, 2014 07:04 hrs UTC


ഗാര്‍ലന്‍ഡ്‌ (ഡാലസ്) : ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ‍തോമാശ്ളീഹായുടെ തിരുന്നാൾ സമാപിച്ചു .

ജൂലൈ 6 ഞായർ വൈകുന്നേരം ആഘോഷമായ റാസ കുര്‍ബാനയിൽ ഹ്യൂസ്റ്റൻ ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ മുഖ്യ കാർമ്മികനായിരുന്നു. ഇടവക വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. ഏബ്രഹാം തോമസ്, ഫാ. അഗസ്റിന്‍ കളപുരം, ഫാ. ടോണി ജോയ് കുഴുപ്പിള്ളിൽ എന്നിവര്‍ സഹകാർമ്മികരായി.

ഫാ. ടോണി ജോയ് കുഴുപ്പിള്ളിൽ വചന സന്ദേശം നൽകി. മാർത്തോമ ശ്ലീഹ ഇന്നത്തെ കാലഘട്ടത്തിലും പ്രാധാന്യം അർഹിക്കുന്നു. അവനോടുകൂടി മരിക്കാം എന്ന് പറയുക മാത്രമല്ല യേശുനാഥന്റെ ജീവിതം സ്വജീവിതത്തിൽ കാണിച്ചു കൊടുക്കുകയും തോമ ശ്ലീഹാ ചെയ്തു. വചനത്തിന്റെ ശക്തിയേയും താൻ അനുഭവിച്ച യേശുവിന്റെ സ്നേഹത്തെയും ഒന്ന് പോലെ പൌരസ്ത്യ നാടുകളിൽ ജനത്തിന്റെ നന്മക്കായി തീക്ഷണതയോട് കൂടി പറഞ്ഞു കൊടുക്കുവാൻ തോമസ്ലീഹാക്ക് സാധിച്ചു. അതിനാലാണ് രണ്ടായിരം വര്ഷത്തിനുശേഷവും ആ പൈതൃകം കാത്തു പരിപാലിച്ചു നാം മുന്നേറുന്നത് എന്ന് ഫാ ടോണി വിശ്വാസികളെ ഓർമ്മിപ്പിച്ചു.

വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു നടന്ന ആഘോഷമായ പ്രദക്ഷിണത്തിലും സ്നേഹ വിരുന്നിലും തുടർന്ന് വിശ്വാസികൾ പങ്കുചേർന്നു.

ജൂലൈ 3 വ്യാഴാഴ്ച നടന്ന കൊടിയേറ്റിലും തിരുകർമ്മങ്ങളിലും വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ , ഫാ സിനു ജോസഫ്‌ പുത്തൻപുരക്കൽ, ഫാ. ടോണി ജോയ് കുഴിപ്പിള്ളി എന്നിവർ കാർമ്മികരായി. വെള്ളിയാഴ്ച നടന്ന തിരുകർമ്മങ്ങളിൽ ഫാ ജോസഫ്‌ ശൌര്യമാക്കലും ശനിയാഴ്ച നടന്ന വി. കുര്‍ബാന , ലദീഞ്ഞ് എന്നിവയിൽ ഫാ. സാജു നെടുമാങ്കുഴിയിലും കാർമ്മികനായിരുന്നു. ഇടവകയുടെ കലാപരിപാടികളായ സെന്റ്‌. തോമസ്‌ നൈറ്റും, ഗാനമേളയും വെള്ളി, ശനി ദിവസങ്ങളിലായി അരങ്ങേറി.

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴുപ്പിള്ളിൽ എന്നിവർ തിരുന്നാൾ മോടിയാക്കുന്നതിൽ നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.