You are Here : Home / USA News

ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: ബിനോയി ചാക്കോയും ജോജോ വയലിലും പങ്കെടുക്കും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 04, 2014 11:10 hrs UTC


ന്യൂയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത ഡിവോഷണല്‍ ഗായകന്‍ ബിനോയി ചാക്കോയും പങ്കെടുക്കും.  ക്രൈസ്തവ ഗാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ബിനോയി ചാക്കോ, നോര്‍ത്ത് അമേരിക്കയിലുടനീളം നടന്ന സ്നേഹ സംഗീത പര്യടനത്തിന് ശേഷമാണ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്.

ഫാമിലി കോണ്‍ഫറന്‍സില്‍ മറ്റൊരു സംഗീത പ്രതിഭയും എത്തുന്നതായി കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ് അറിയിച്ചു.  ക്രൈസ്തവ കര്‍ണ്ണാട്ടിക്ക് സംഗീത മേഖലയില്‍ സുപരിചിതനായ ജോജോ വയലിന്റെ സാന്നിധ്യം കോണ്‍ഫറന്‍സിനെ സംഗീത സാന്ദ്രമാക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് അഭിപ്രായപ്പെട്ടു. പാലാ സ്വദേശിയായ ജോര്‍ജ് അനേക ആല്‍ബങ്ങളില്‍ പാടിയിട്ടുളളതു കൂടാതെ നിരവധി കച്ചേരികളിലേയും നിറസാന്നിധ്യമാണ്.

2012 ല്‍ ശ്രുതി  ഡയറക്ടര്‍ ഫാ. എം. പി. ജോര്‍ജിനൊപ്പമാണ്. ജോജോ ആദ്യമായി അമേരിക്കയില ക്രൈസ്തവ കര്‍ണ്ണാട്ടിക്ക് കച്ചേരി അവതരിപ്പിച്ചത്.

ജൂലൈ 16 ബുധന്‍ മുതല്‍ 19 ശനി വരെ പെന്‍സില്‍വേനിയായിലെ ലിന്‍കാസ്റ്റര്‍ ഹോസ്റ്റ് ആന്‍ഡ് റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.