You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഹെല്‍ത്ത്‌ ഫെയര്‍ സംഘടിപ്പിക്കുന്നു

Text Size  

Story Dated: Saturday, June 14, 2014 09:05 hrs UTC





ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഈമാസം 14-ന്‌ ശനിയാഴ്‌ച ഹെല്‍ത്ത്‌ ഫെയര്‍ സംഘടിപ്പിക്കുന്നു. മലയാളികളുടെ ആരോഗ്യപരിപാലന രംഗത്ത്‌ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തെ പ്രപ്‌തരാക്കുക എന്നതാണ്‌ ഫെല്‍ത്ത്‌ ഫെയര്‍കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ കെ.സി.എ.എന്‍.എ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജൂണ്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 11 മണിവരെയായിരിക്കും ഹെല്‍ത്ത്‌ ഫെയര്‍. അതിനുശേഷം 11 മുതല്‍ 12 മണിവരെ അത്യാഹിത ഘട്ടങ്ങളില്‍ ഉപകരിക്കാവുന്ന സി.പി.ആര്‍ ക്ലാസുകള്‍ നടത്തും. ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ പൂര്‍ണ പിന്തുണയോടെ ആണ്‌ ഇവ നടത്തുന്നതെന്ന്‌ കെ.സി.എ.എന്‍.എ പ്രസിഡന്റ്‌ അബ്രഹാം പുതുശേരില്‍, സെക്രട്ടറി ഷെറിന്‍ ഏബ്രഹാം എന്നിവര്‍ സംയുക്തമായി അറിയിച്ചു. തുടര്‍ന്ന്‌ 2 മണി മുതല്‍ 6 മണി വരെ ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബുമായി ചേര്‍ന്ന്‌ ബ്ലഡ്‌ ഡ്രൈവും നടത്തും. ഈ സേവനങ്ങള്‍ എല്ലാം തികച്ചും സൗജന്യമാണെന്നും അവ നമ്മുടെ സമൂഹം തീര്‍ച്ചയായും പ്രയോജനപ്പെടുത്തണമെന്നും കെ.സി.എ.എന്‍.എ ട്രഷറര്‍ വര്‍ഗീസ്‌ ചുങ്കത്തില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഏബ്രഹാം പുതുശേരില്‍ (516 209 8490), വര്‍ഗീസ്‌ ചുങ്കത്തില്‍ (516 519 9946), ഷെറിന്‍ ഏബ്രഹാം (516 312 5849). കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന ഫെയ്‌സ്‌ ബുക്ക്‌ പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.