ഡാലസ്: ആതുരസേവനരംഗത്തും സാമൂഹിക സേവനരംഗത്തും കഴിഞ്ഞ നീണ്ടകാലം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിറസാനിധ്യമായി തിളങ്ങുന്ന ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസിനെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി എഫ്ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് (IANA-NT) നു നല്കി വരുന്ന സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ആദരവും അവാര്‍ഡും.
പ്രോവിസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം മുകേഷ്, ഏലിക്കുട്ടി ഫ്രാന്‍സീസിനെ പൊന്നാട ചാര്‍ത്തി. സിനിമാ താരം ജഗദീഷ് പ്രശംസാഫലകം സമ്മാനിച്ചു. ഡിഎഫ്ഡബ്ല്യൂ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഗോപാലപിള്ള, അമേരിക്കന്‍ റീജന്‍ ചെയര്മാന് ജോണ്സണ് തലച്ചെല്ലൂര്‍ , ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സ് പ്രസിഡണ്ട് ഷാജി രാമപുരം, സുജിത് തങ്കപ്പന് (സെക്രട്ടറി), മഹേഷ് പിള്ള (ട്രഷറര്‍) തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുപ്പത്തിയെട്ടു വര്‍ഷമായി ഡാളസിലെ പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്പര്‍വൈസറായി മികച്ച സേവനത്തിനും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . ഇന്ത്യന്‍ നഴ്സുമാര്‍ക്കായി തുടങ്ങിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് എന്ന സംഘടനയുടെ സ്ഥാപകഅംഗവും മുന്‍ പ്രസിഡന്ടുമാണ് ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസ്. നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ (നൈന) അംഗീകാരവും മുന്‍പ് ലഭിച്ചിട്ടുണ്ട്.
ഡാലസ് മലയാളി അസോസിയേഷന് (ഡിഎംഎ) വൈസ് പ്രസിഡണ്ട്, ഡി എഫ്ഡബ്ല്യൂ അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്ന നിലയിലും ഡാളസിലെ സീറോ മലബാര്‍ പള്ളിയുടെ തുടക്കകാരില്‍ ഒരാള്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) നാഷണല്‍ ട്രഷറര്‍, ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡണ്ട് എന്നീ വിവിധ മേഖലകളിലും കര്‍മോത്സുക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.
ഡാളസിലെ മലയാളി സമൂഹത്തിനു ഏലിക്കുട്ടി ഫ്രാന്‍സീസ് നല്കി വരുന്ന സുത്യര്‍ഹ സേവനങ്ങളെ ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സ് പ്രസിഡന്റ് ഷാജി രാമപുരം പ്രകീര്‍ത്തിച്ചു.
Comments