You are Here : Home / USA News

ഫോമ വിവിധ രംഗങ്ങളില്‍ പ്രാമുഖ്യം നേടിയവര്‍ക്ക്‌ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 28, 2014 10:47 hrs UTC

കണക്‌ടിക്കട്ട്‌: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമ (1) യൂത്ത്‌ ലീഡര്‍ഷിപ്പ്‌, (2) സര്‍വീസ്‌ ഓഫ്‌ ഫോമ/മെമ്പര്‍ ഓര്‍ഗനൈസേഷന്‍/മലയാളി കമ്യൂണിറ്റി, (3) ഫോമാ അവാര്‍ഡ്‌ ഫോര്‍ ഓവര്‍ഓള്‍ എക്‌സലന്‍സ്‌, (4) ബിസിനസ്‌ എക്‌സലന്‍സ്‌, (5) മീഡിയ എക്‌സലന്‍സ്‌, (6) സാഹിത്യം, (7) വിമന്‍സ്‌ ലീഡര്‍ഷിപ്പ്‌, (8) ഓട്ട്‌ സ്റ്റാന്‍ഡിംഗ്‌ യങ്‌ പ്രൊഫണല്‍ (മെയില്‍& ഫീമെയില്‍), (9) ഇന്ത്യന്‍/മലയാളം സിനിമ എക്‌സലന്‍സ്‌ എന്നീ കാറ്റഗറികളില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 2014 ജൂണ്‍ 11 ആണ്‌.

 

വിലാസം: Korah Abraham, 813 Timber Lane, Dresher, PA 19025. ഫോമാ അവാര്‍ഡ്‌ കമ്മിറ്റി അംഗങ്ങള്‍: കോര ഏബ്രഹാം (ജനറല്‍ കണ്‍വീനര്‍), കുര്യന്‍ വര്‍ഗീസ്‌ (ചെയര്‍മാന്‍), യോഹന്നാന്‍ ശങ്കരത്തില്‍ (കോര്‍ഡിനേറ്റര്‍), ഡോ. ജയിംസ്‌ കുറിച്ചി, ബേബി മണക്കുന്നേല്‍, മാത്യു നൈനാന്‍, ഡോ. കുര്യന്‍ മത്തായി, സജീവ്‌ വേലായുധന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ മുന്‍ പറഞ്ഞ കാറ്റഗറികളിലേക്ക്‌ എല്ലാ മലായളികള്‍ക്കും ശിപാര്‍ശ ചെയ്യാവുന്നതാണ്‌. നിങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന ആളിന്റെ ബയോഡേറ്റ, അഡ്രസ്‌, എഡ്യൂക്കേഷന്‍, പരിചയം, വിവിധ അച്ചീവ്‌മെന്റുകള്‍, മുന്‍ അവാര്‍ഡുകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതാണ്‌. അതിനുള്ള ഫോറം fomaa.com-ല്‍ നിന്നോ അവാര്‍ഡ്‌ കമ്മിറ്റി കണ്‍വീനര്‍ കോര ഏബ്രഹാം (215 570 8888), ചെയര്‍മാന്‍ കുര്യന്‍ വര്‍ഗീസ്‌ (860 570 1208), കോര്‍ഡിനേറ്റര്‍ യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162) എന്നിവരുമായോ ബന്ധപ്പെടുക.