You are Here : Home / USA News

ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 21, 2014 08:56 hrs UTC


    

ഹൂസ്റ്റണ്‍ : പ്രാര്‍ത്ഥന മനുഷ്യ ജീവിതത്തിന്റെ ആത്മധ്യാനമാണ്‌. മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണ മാധ്യമമാണ്‌ പ്രാര്‍ത്ഥന. ഈ ലോക ജീവിതത്തിലെ ദുരിതങ്ങള്‍ക്കും, ദുഃഖങ്ങള്‍ക്കും, രോഗാവസ്ഥകള്‍ക്കും പ്രാര്‍തഥനയിലൂടെ സാന്ത്വനം കണ്ടെത്തണം. ജീവിതപാച്ചിലില്‍ ലോകത്ത്‌ ഏതു കോണിലിരുന്നും ടെലിഫോണിലൂടെ പ്രാര്‍ത്ഥനാശ്രൃംഖലയില്‍ പങ്കുചേരാന്‍ അവസരം ഒരുക്കിക്കൊണ്ട്‌ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ആരംഭിച്ചു.

മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ഉദ്‌ഘാടനം ചെയ്‌തു. ലോകമെമ്പാടുമുള്ള സഹജീവികള്‍ക്കു വേണ്ടിയും, ലോകസമാധാനത്തിനു വേണ്ടിയും, രാഷ്ട്രനേതാക്കള്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നതാണ്‌ നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്‌തവ ദൗത്യം എന്ന്‌ മെത്രാപ്പോലീത്ത ആമുഖ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഉത്‌ഘാടന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്‌ചയും ഈസ്‌റ്റേണ്‍ സമയം വൈകീട്ട്‌ 9 മണിക്കും, സെന്‍ട്രല്‍ സമയം വൈകീട്ട്‌ 8 മണിയ്‌ക്കും, പസഫിക്ക്‌ സമയം വൈകീട്ട്‌ 6 മണിയ്‌ക്കും 559 726 1300 എന്ന നമ്പറില്‍ വിളിച്ച്‌ 656750 എന്ന ആക്‌സ്സസ്‌ കോഡ്‌ ഉപയോഗിച്ച്‌ ഈ പ്രാര്‍ത്ഥനാശ്രൃംഖലയില്‍ പങ്കുചേരാവുന്നതാണ്‌.

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ കോര്‍ഡിനേറ്റേഴ്‌സായി സി.വി.ശാമുവേല്‍ (ഡിട്രോയിറ്റ്‌) 586 216 0602, റ്റി.എ.മാത്യൂ (ഹൂസ്റ്റണ്‍) 713 436 2207 എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥന വിഷയങ്ങള്‍ ucmprayerline@gmail.com ല്‍ അറിയിക്കുന്നതാണ്‌. അലന്‍ ചെന്നിത്തല അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.