വീടിനകത്തു നിന്നും 12 അടി വലിപ്പമുള്ള മലമ്പാമ്പിനെ പിടികൂടി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, May 14, 2014 10:31 hrs UTC
കോളേജ്സ്റ്റേഷന്(ടെക്സസ്): വീടിനകത്തുനിന്നും പ്രത്യേക ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബാത്ത്റൂമില്‍ കടന്നുകൂടിയ 12 അടി വലിപ്പമുള്ള പൈതോണ്(മലമ്പാമ്പ്) പിടിയിലായി. സെന്‍ട്രല്‍ ടെക്സസിലെ വെറോണിക്ക റോഡ്രിഗസിന്റെ വീട്ടിലായിരുന്നു ഈ അപൂര്‍വ്വ മലമ്പാമ്പ് കടന്നുകൂടിയത്.
വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്ന് പന്നികളെ ബാത്ത്റൂമില്‍ കുളിപ്പിച്ചതിനുശേഷം പുറത്തു കൊണ്ടുപോകുന്നതിന് അടുക്കളവാതില്‍ തുറന്നിട്ടിരുന്നു. അല്പസമയത്തിനുശേഷം വീട്ടിനകത്തേക്ക് കയറി വന്നപ്പോഴാണ് അപശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്. ബാത്ത്റൂമില്‍ കണ്ടെത്തിയ പൈതോണിനെ വിവരം അറിഞ്ഞ് എത്തിയ അനിമല്‍ കണ്ട്രോള് ഓഫീസര്‍മാര്‍ പിടികൂടി.
പുറത്തു കൂട്ടിലിട്ടിരുന്ന പന്നികളുടെ മണം പിടിച്ചായിരിക്കണം മലമ്പാമ്പ് വീട്ടുപരിസരത്ത് എത്തിചേര്‍ന്നതെന്ന് അനിമല്‍ കണ്ട്രോള് ഓഫീസര്‍ പറഞ്ഞു. പാമ്പിന് പന്നികളെ പിടികൂടാനായില്ല.
Comments