ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ നേഴ്സസ് വാരാഘോഷം മെയ് 23-ന് വെളളിയാഴ്ച ഷിക്കാഗോയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വൈകുന്നേരം 6 മണിയോടെ ജനറല്‍ബോഡി മീറ്റിംഗ് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷം നേഴ്സിംഗില്‍ ഗ്രാജ്വേറ്റ് ചെയ്തവരെ ആദരിക്കും. അതോടൊപ്പം നേഴ്സിംഗില്‍ ഏതെങ്കിലും സര്‍ട്ടിഫിക്കേഷനോ, ജോലി പ്രമോഷനോ കരസ്ഥമാക്കിയവരേയും ആദരിക്കുന്നതാണ്. വിഷിഷ്ടാതിഥിയായെത്തുന്ന ഡോ. കാത്ലിന് ഡെലിനി പല നേഴ്സിംഗ് ജേര്ണലുകളുടേയും ഉപജ്ഞാതാവാണ്.
റഷ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. കാത്ലിന്, നേഴ്സിംഗ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. അതോടൊപ്പം തന്നെ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ നേഴ്സിംഗ് ഉപരിപഠനത്തെപ്പറ്റി സംസാരിക്കുന്നതാണ്. മലബാര്‍ കേറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ നേഴ്സസ് വാരാഘോഷം സമ്പന്നമാക്കും. ഇല്ലിനോയിയിലെ എല്ലാ നേഴ്സിംഗ് പ്രൊഫഷണല്‍സിനേയും, കുടുംബാംഗങ്ങളേയും ആഘോഷങ്ങളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ്: inaiusa.com. അജിമോള്‍ ലൂക്കോസ് (പ്രസിഡന്റ്) 773 771 6572, സിബി ജോസഫ് (847 970 2090), ലിസി പീറ്റേഴ്സ് (847 902 6663), ജൂബി വള്ളിക്കളം (312 685 5829), മേഴ്സി കുര്യക്കോസ് (773 865 2456).
Comments