ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 20R-1 'ജേര്‍ണി ഫോര്‍ സൈറ്റ് വാക്ക്' റോക്ക്ലാന്റ് കൗണ്ടിയില്‍
Text Size
Story Dated: Saturday, May 03, 2014 11:51 hrs UTC
ന്യൂയോര്‍ക്ക്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 20R-1 ന്റെ ആഭിമുഖ്യത്തില്‍ ജേര്‍ണി ഫോര്‍ സൈറ്റ് വാക്കത്തോണ്‍ മെയ് 3 ശനിയഴ്ച രാവിലെ 9 മണിക്ക് ജെര്മൊണ്ട്സ് പാര്‍ക്ക്, ബര്‍ഡോണിയയില്‍ നടത്തുന്നു (185 ജെര്മൊണ്ട്സ് റോഡ്, വെസ്റ്റ് നയാക്ക്, ന്യൂയോര്‍ക്ക് 10994). പ്രവേശനം സൗജന്യമാണ്.
ഗൈഡിംഗ് ഐസ് ഫോര്‍ ദി ബ്ലൈന്‍ഡ്, അസ്സോസിയേഷന് ഫോര്‍ തി വിഷ്വലി ഇംപയേര്‍ഡ്, റോക്ക്ലാന്റ് സോഷ്യല്‍ ക്ലബ് ഫോര്‍ ദി ബ്ലൈന്‍ഡ്, വെക്കേഷന് ക്യാമ്പ് ഫോര്‍ ദി ബ്ലൈന്‍ഡ് മുതലായ വിവിധ നല്ല സംരംഭങ്ങള്‍ക്ക് ഡിസ്ട്രിക്റ്റ് 20R-1 സഹായം നല്‍കുന്നുണ്ട്.
ഈ സംരംഭത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതോടൊപ്പം മുഖ്യധാരയില്‍ നമ്മുടെ ശക്തിയും ഐക്യവും അറിയിക്കണമെന്ന് ഡിസ്ട്രിക്റ്റ് റീജിയണ്‍ ചെയര്മാന് മത്തായി ചാക്കോ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
"mailto:lionmathai@yahoo.com" lionmathai@yahoo.com
Comments