ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്മെന്റില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, April 28, 2014 09:33 hrs UTC
ഹൂസ്റ്റണ്‍: പൈന്‍സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ക്രോസിങ്ങ് അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ ഞായറാഴ്ച(ഏപ്രില്‍ 27) വൈകീട്ട് 6.50ന് ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. രണ്ടു സ്ത്രീകളും, ഒരു പരുഷനുമാണ് കൊല്ലപ്പെട്ടത്. ഹോളിസ്റ്ററിന് സമീപം ഹില്മോന്റ് 7400 ബ്ലേക്കിലാണ് സംഭവം നടന്നത്.
അതിക്രമിച്ചു വീട്ടില്‍കയറിയ അക്രമികള്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ചു എക്സിക്യൂഷന് മാതൃകയില്‍ നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
സമീപവാസികള്‍ വെടിശബ്ദം കേട്ട് പോലീസിലറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന ഹൂസ്റ്റണ്‍ പോലീസാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദ്ദേഹങ്ങള്‍ കണ്ടത്.
വയസ്സോ, പേരോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹിസ്പാനിക്കുകാരാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് പറഞ്ഞു.
മൂന്നോ, നാലോ പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. ഇതിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പേഴ്സിനെ 713-222- TIPS എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
Comments