കണക്ക്റ്റിക്കട്ടില് സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, April 26, 2014 11:03 hrs UTC
മില്‍ഫോര്‍ഡ്(കണക്ക്റ്റികട്ട്) : മില്‍ഫോര്‍ഡ് ജോനാഥന് ലൊ ഹൈസ്ക്കൂളില്‍ ഇന്ന് (ഏപ്രില്‍ 25) വെള്ളിയാഴ്ച രാവിലെ 30ന് സഹപാഠിയുടെ കുത്തേറ്റു പതിനാറുവയസ്സുള്ള വിദ്യാര്‍ത്ഥി മരിച്ച വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡേറ്റിങ്ങിനുള്ള അപേക്ഷ നിരസിക്കുകയും, വെള്ളിയാഴ്ച രാത്രി ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തതില്‍ പ്രകോപിതനായ പതിനാറു വയസ്സുള്ള വിദ്യാര്‍ത്ഥി മാരന് സാഞ്ചസ്(Maren Sanchez) എന്ന പതിനാറുക്കാരിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ഹാള്‍വേയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തുവാനുള്ള അദ്ധ്യാപകരുടെ ശ്രമം വിഫലമായി. ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ത്ഥിനി പതിനൊന്നരയോടെ മരിച്ചു. അദ്ധ്യാപകര്‍ ഓടിയെത്തി വിദ്യാര്‍ത്ഥിയെ കീഴ്പ്പെടുത്തിയശേഷം പോലീസിനെ ഏല്‍പ്പിച്ചു.
പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന സാഞ്ചസ്, സ്ക്കൂളിലെ ഡ്രാമ ട്രൂപ്പില്‍ അംഗവും, സോഷ്യല്‍ ആക്റ്റിവിറ്റിയില്‍ സജ്ജീവവുമായിരുന്നു.
അക്രമ സംഭവത്തെ തുടര്‍ന്ന് സ്ക്കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
സ്ക്കൂളുകളില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിക്കുന്നതോടൊപ്പം നൈഫ് അറ്റാക്കും വ്യാപകമാകുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. അമേരിക്കയിലും കാനഡയിലും അടുത്ത സമയങ്ങളില്‍ നടന്ന നൈഫ് അറ്റാക്കില്‍ മൂന്നോളം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്ത സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.
Comments