You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനവും കലാവിരുന്നും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 08, 2014 08:34 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി മെയ്‌ രണ്ടാം തീയതി നടത്തപ്പെടുന്നു. സിനിമ-സീരിയല്‍-റിയാലിറ്റി ഷോ രംഗത്തെ തിളങ്ങുന്ന താരപ്രതിഭകളുടെ അകമ്പടിയോടെ സ്വരലയ വിഷ്വല്‍ മീഡിയ അണിയിച്ചൊരുക്കുന്ന `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ 2014' എന്ന സ്റ്റേജ്‌ഷോ അന്നേദിവസം അരങ്ങേറും.

ഐ.എസ്‌-72 ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ആരംഭിക്കുന്ന പരിപാടികളില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഫ്രെഡ്‌ കൊച്ചിനാണ്‌ ഈവര്‍ഷത്തെ എന്റര്‍ടൈന്‍മെന്റ്‌ കോര്‍ഡിനേറ്റര്‍.

ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ 2014 പരിപാടിയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം ലളിതമായ ചടങ്ങുകളോടെ സ്റ്റാറ്റന്‍ഐലന്റില്‍ നടന്നു. മലയാളി അസോസിയേഷന്റെ എക്കാലത്തേയും പ്രോത്സാഹനവും സഹായിയുമായ ഡോ. എസ്‌. രാമചന്ദ്രന്‍ നായര്‍ പ്രഥമ ടിക്കറ്റ്‌ പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി), ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍), സാമുവേല്‍ കോശി (ജോയിന്റ്‌ സെക്രട്ടറി), സദാശിവന്‍ നായര്‍ (കമ്മിറ്റി അംഗം) എന്നിവര്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന്‌ ഡോ. രാമചന്ദ്രന്‍ നായര്‍ തദവസരത്തില്‍ പറഞ്ഞു.

സിനിമാ സീരിയല്‍ നടിയും മികച്ച നര്‍ത്തകിയുമായ അര്‍ച്ചന, ഹരിശ്രീ അശോകന്‍, പ്രമുഖ ഗായകനായ ജോബി ജോണ്‍ (ഏഷ്യാനെറ്റ്‌ ഐഡിയാ സ്റ്റാര്‍സിംഗര്‍), ശ്രീജിത്ത്‌ വിജയ്‌ (രതിനിര്‍വേദം ഫെയിം), മനോജ്‌ ഗിന്നസ്‌, ഉല്ലാസ്‌ പന്തളം, നോബി, നരിയാപുരം വേണു, കലാഭവന്‍ രാഹുല്‍ (കോമഡി-മിമിക്‌സ്‌ ആര്‍ട്ടിസ്റ്റുകള്‍), നിഷാ സരംഗ്‌, അഞ്‌ജു മേനോന്‍, രമേഷ്‌ ബാബു എന്നിവര്‍ കാഴ്‌ചവെയ്‌ക്കുന്ന വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കി കാണികളെ കുടുകുടെ ചിരിപ്പിക്കുന്ന ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ 2014 ഈവര്‍ഷത്തെ മികച്ച സ്റ്റേജ്‌ ഷോ ആണ്‌. സ്വരലയ വിഷ്വല്‍ മീഡിയ സാരഥി ഷാജു സുകുമാരനാണ്‌ പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ 2014-ലെ പ്രവര്‍ത്തനോദ്‌ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും ഉജ്വല വിജയമാക്കുവാന്‍ പ്രസിഡന്റ്‌ എസ്‌.എസ്‌. പ്രകാശിന്റേയും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫ്രെഡ്‌ എഡ്വേര്‍ഡിന്റേയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: എസ്‌.എസ്‌ പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885, റോഷിന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌) 646 262 7945, ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി) 917 817 4115, ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) 917 415 6883, ഫ്രെഡ്‌ കൊച്ചിന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 908 414 0114, സാമുവേല്‍ കോശി (ജോ. സെക്രട്ടറി) 917 829 1030, തോമസ്‌ തോമസ്‌ പാലത്തറ (പി.ആര്‍.ഒ) 917 499 8080. ബിജു ചെറിയാന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.