You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 1മുതല്‍ 3 വരെ

Text Size  

Story Dated: Saturday, April 05, 2014 08:38 hrs UTC

കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 1 മുതല്‍ 3 വരെ വിവിധ പരിപാടികളോടെ കേരളത്തില്‍ നടക്കുമെന്ന്‌ പി.എം.എഫ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കുടുംബമായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, വ്യവസായിക, മാധ്യമ മണ്ഡലങ്ങളില്‍ ശ്രദ്ധേയരായ നിരവധി നേതാക്കള്‍ പങ്കെടുക്കും. കൂടാതെ 201517 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനോട്‌ അനുബന്ധിച്ചു നടക്കുന്നതാണ്‌.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പി.എം.എഫ്‌ വൈസ്‌ പ്രസിഡന്റും വിമന്‍സ്‌ ഫോറം ഗ്ലോബല്‍ കോഓര്‍ഡിനേറ്ററുമായ ഷീല ചെറു, പി.എം.എഫ്‌ രക്ഷാധികാരിയും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, പി.എം.എഫ്‌ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ എന്നിവരുള്‍പ്പെടുന്ന ഒരു കമ്മിറ്റി ചുമതലയേറ്റു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ മാത്യു പനച്ചിക്കല്‍: 436764149239 (ഓസ്‌ട്രിയ) (974 740 9309; 965 601 2399 ഇന്‍ഡ്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.