You are Here : Home / USA News

മാസശമ്പളക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് അനുവദിക്കുന്ന സുപ്രധാന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 14, 2014 09:47 hrs UTC

വാഷിംഗ്ടണ്‍ : മാസ ശമ്പളത്തിന്റെ മറവില്‍ ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഓവര്‍ടൈം അലവന്‍സ് പുനസ്ഥാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന് വൈകീട്ട് (മാര്‍ച്ച് 13 വ്യാഴാഴ്ച) ഒപ്പിട്ടു.

യു.എസ്സ്. കോണ്‍ഗ്രസ്സിനെ മറികടന്ന് പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രത്യേകം അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്ന സംഭവം ഇതാദ്യമല്ലേ.
മാസശമ്പളത്തിന്റെ മറവില്‍ ഒരാഴ്ചയില്‍ അറുപതും, എഴുപതും മണിക്കൂര്‍ ജോലിചെയ്താലും ഓവര്‍ടൈം അലവന്‍സ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ 3.1. മില്യണ്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വര്‍ഷത്തില്‍ 25, 000 ഡോളറില്‍ വാര്‍ഷികവരുമാനം ഉണ്ടാകുന്ന ഫാസ്റ്റ് ഫുഡ് സൂപ്പര്‍വൈസേഴ്‌സ്, കണ്‍വീനിയന്‍സ് സ്റ്റോര്‍ മാനേജര്‍മാര്‍ തുടങ്ങിയ, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ ജീവനക്കാരല്ലാത്തവര്‍ ഈ തീരുമാനത്തില്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍, ബിസ്സിനസ് ഗ്രൂപ്പ് ഈ ഉത്തരവ് അമേരിക്കന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, തൊഴിലാളികളുടെ പ്രവര്‍ത്തന സമയത്തില്‍ കുറവുവരുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2015 ലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. പ്രസിഡന്റ് ഒബാമയുടെ ജനോപകാരപ്രദമായ പലതീരുമാനങ്ങളും കോണ്‍ഗ്രസ് എതിര്‍ക്കുകയോ പരാജനയപ്പെടുത്തുകയോ ചെയ്യുമ്പോള്‍, പ്രസിഡന്റ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പിലാക്കുക എന്ന സമീപമാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ കുറഞ്ഞ വേതനം 7.25 ല്‍ നിന്നും 10.10 ആക്കണമെന്ന് പ്രസിഡന്റിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.