You are Here : Home / USA News

നാമം വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 12 ന് ന്യൂ ജേഴ്‌സിയില്‍

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Thursday, March 13, 2014 08:53 hrs UTC

 
 
 
ന്യൂ ജേഴ്‌സി : പ്രമുഖ  സാംസ്‌ക്കാരിക സംഘടനയായ നാമം ഏപ്രില്‍  12 ന്  ന്യൂ ജേഴ്‌സിയില്‍ വിപുലമായ വിഷു ആഘോഷങ്ങള്‍ നടത്തുന്നു. ഇതോടനുബന്ധിച്ച്  ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള  ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും സംയോജിപ്പിച്ചുകൊണ്ട് വര്‍ണ്ണാഭമായ  പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 
 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, ബംഗാളി ക്ലാസിക്കല്‍ നൃത്തം, കര്‍ണാടക സംഗീതം, ഉപകരണ  സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള നൃത്തസംഗീതോത്സവം  വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ക്രോസ് റോഡ്‌സ്  നോര്‍ത്ത് മിഡില്‍ സ്‌കൂളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.
 
 
ശിവതാള, ദിവ്യ അശ്വിന്‍,  സൗപര്‍ണിക ഡാന്‍സ് അക്കാഡമി, നൃത്യ ക്രിയേഷന്‍സ്, ഭാരത് നൃത്യ അക്കാഡമി, അഖില റാവു, നൃത്യ മാധവി എന്നീ നൃത്ത വിദ്യാലയങ്ങളിലെ  അംഗങ്ങള്‍  ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സ്വരാധിക സ്‌കൂള്‍, സരസ്വതി ചന്ദ്രശേഖര്‍, അക്കാഡമി ഓഫ് ഇന്ത്യന്‍ മ്യൂസിക്, ജയശ്രീ  ഐയ്യര്‍, നടസുധ, സ്പ്രിംഗ് നെക്ടര്‍ അക്കാഡമി,  എന്നീ വിദ്യാലയങ്ങളിലെ അംഗങ്ങളാണ് സംഗീത വിരുന്നൊരുക്കുന്നത്.  
 
2013 ലെ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ 'ഔട്ട്സ്റ്റാണ്ടിംഗ് സ്‌കൂള്‍ ഓഫ് ദി ഇയര്‍' പുരസ്‌ക്കാരം കരസ്ഥമാക്കിയ ശിവജ്യോതി ഡാന്‍സ് സ്‌കൂളും, പ്രശസ്ത നര്‍ത്തകി ബിന്ദ്യ പ്രസാദിന്റെ നൃത്ത വിദ്യാലയമായ മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്‌സും  അവതരിപ്പിക്കുന്ന പ്രത്യേക  നൃത്ത പരിപാടികള്‍  അരങ്ങേറും.
 
സംഗീതനൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരിക്കും.      
 
'കഴിഞ്ഞ വര്‍ഷത്തെ നാമം വിഷു ആഘോഷപരിപാടികള്‍ നിറഞ്ഞ സദസ്സിനു  മുന്‍പില്‍ വിജയകരമായി കൊണ്ടാടിയിരുന്നു. ഇക്കൊല്ലം പൂര്‍വ്വാധികം ഭംഗിയായി പരിപാടികള്‍ നടത്താനാകുമെന്ന് വിശ്വസിക്കുന്നു. വിവിധ വിഭാഗങ്ങളില്‍ മികച്ച പരിപാടികളാണ് സംഘടിപ്പിക്കുന്നത്,' നാമം സ്ഥാപകനും  പ്രസിഡറ്റുമായ  മാധവന്‍  ബി നായര്‍ പറഞ്ഞു. 
 
നാമം വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ഗീതേഷ്  തമ്പി, കോകണ്‍വീനര്‍ സുധ നാരായണന്‍, സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. സഞ്ജീവ് കുമാര്‍, ജയകൃഷ്ണന്‍ നായര്‍, സജി നമ്പ്യാര്‍, ഡോ. അംബിക നായര്‍,  ആശ വിജയകുമാര്‍, സജിത്ത് കുമാര്‍, സുഹാസിനി സജിത്ത്, രെഷ്മി ഷിബു, മിനി ജയപ്രകാശ്, പാര്‍വ്വതി കാര്‍ത്തിക്, അരുണ്‍ ശര്‍മ, ഉഷ മേനോന്‍, അജിത് കണ്ണന്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.                  
 
വിഷു ആഘോഷ പരിപാടികളില്‍ പങ്കു ചേരാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍  പറഞ്ഞു.
Date: April 12, 2014
Time: 4 pm
Venue: Crossroads North Middle School
                  635 Georges Rd
                  Monmouth Jn NJ 08852 
 
 
Contact:
Geatesh Tampy -  732 804 2360    geatesh.tampy@namam.org
Bindu Sanjeevkumar - 908 962 8889  bindusanjeev@namam.org
Sudha Narayanan - 732 319 7829  nit.sudha@gmail.com
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.