You are Here : Home / USA News

ആഗോള പ്രാര്‍ത്ഥനാദിനാചരണം ശനിയാഴ്‌ച്ച ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Thursday, March 06, 2014 10:20 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 


ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച രാവിലെ പത്തുമുതല്‍ ഒരുമണിവരെ നടക്കുന്ന പ്രാര്‍ത്ഥനാദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ ആഡിറ്റോറിയത്തില്‍ നിരവധി വൈദികരുടെയും, വനിതാ വോളന്റിയര്‍മാരുടെയും സാന്നിധ്യത്തില്‍ അരങ്ങേറുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക്‌ റിലിജിയസ്‌ ആക്ടിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഷാജന്‍ ദാനിയേല്‍ നേതൃത്വം നല്‍കും.

വിശ്വാസസംഹിതകളിലും, ആചാരാനുഷ്‌ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും വൈവിധ്യമുള്ള ക്രിസ്‌തീയവനിതകളുടെ ആഗോളതലത്തിലുള്ള എക്യൂമെനിക്കല്‍ കൂട്ടായ്‌മയായ വേള്‍ഡ്‌ ഡേ പ്രെയറിന്റെ എണ്‍പത്തിയേഴാം വാര്‍ഷികമാണ്‌ ഈ വര്‍ഷം ആചരിക്കുന്നത്‌. മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്‌ച ക്രൈസ്‌തവവനിതകളുടെ നേതൃത്വത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികളും, പുകുഷന്മാരും, സ്‌ത്രീകളൂം ഉള്‍പ്പെടെയുള്ള ക്രൈസ്‌തവവിശ്വാസികള്‍ പൊതുവായ ഒരു സ്ഥലത്ത്‌ ഒത്തുകൂടി ക്രിസ്‌തീയ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ ലോകനന്മക്കായി കൈകോര്‍ക്കുന്നതിന്റെ അനുസ്‌മരണം കൂടിയാണിത്‌.

ഈജിപ്‌റ്റിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ വര്‍ഷിപ്പ്‌ സര്‍വീസിന്റെ ചിന്താവിഷയം `പാഴ്‌മലകളില്‍ നദികളും, താഴ്‌വരകളുടെ മധ്യേ ഉറവകളും, ഞാന്‍ ഉണ്ടാക്കും; മരുഭൂമിയെ ജലാശയവൂം വരണ്ട പ്രദേശത്തെ നീരുറവയുമാക്കും' (ഏശ 41:18, യോ 4:4-42) എന്ന ബൈബിള്‍വാക്യങ്ങളെ ആധാരമാക്കിയുള്ളതാണ്‌.

ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാസര്‍വീസുകള്‍, പ്രൊസഷന്‍, ക്രിസ്‌തീയ ഭക്തിഗാനശുശ്രൂഷ, ഫാ. മിന മിന, മിസിസ്‌. ലിജി അലക്‌സ്‌ എന്നിവര്‍ നല്‍കുന്ന ബൈബിള്‍ സമ്പേശങ്ങള്‍, ഫോക്കസ്‌ രാജ്യമായ ഈജിപ്‌റ്റിനെക്കുറിച്ച്‌ നിര്‍മ്മല എബ്രാഹം അവതരിപ്പിക്കുന്ന പവര്‍പോയിന്റ്‌ പ്രസന്റേഷന്‍, ലഘു ബൈബിള്‍നാടകങ്ങള്‍, നൂപുര ഡാന്‍സ്‌ അക്കാഡമി അവതരിപ്പിക്കുന്ന ലിറ്റര്‍ജിക്കല്‍ ഡാന്‍സ്‌, സ്‌നേഹവിരുന്ന്‌ എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍.

ആഗോളപ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി എക്യൂമെനിക്കല്‍ ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍, കോ ചെയര്‍മാന്‍ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റലിജിയസ്‌ ആക്ടിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഷാജന്‍ വി. ദാനിയേല്‍, ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റി പ്രോജക്ട്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. എം. കെ. കുര്യാക്കോസ്‌. സെക്രട്ടറി ചെറിയാന്‍ കോശി, വേള്‍ഡ്‌ ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം, വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍മാരായ മെര്‍ളി ജോസ്‌ പാലത്തിങ്കല്‍, സൂസന്‍ വര്‍ഗീസ്‌, ലൈലാ അലക്‌സ്‌, വല്‍സ ജേക്കബ്‌, സുമ ചാക്കോ, തോമസ്‌ എബ്രാഹം, ലിസി തോമസ്‌, ജോവിലിന്‍ ചാക്കോ, ഡോ. ഈപ്പന്‍ ദാനിയേല്‍, ഷൈനി ജോണ്‍സണ്‍ തൈപ്പറമ്പില്‍, റീനാ കോളക്കോട്ട്‌, ആനാ ജോസഫ്‌, ആലീസ്‌ ജോണി, അനിതാ വര്‍ഗീസ്‌, വല്‍സ മാത്യു, മറിയാമ്മ, സുനിത ഫ്‌ളവര്‍ഹില്‍, ഷീലാ ദാനിയേല്‍, ഓമന ജോണ്‍, അമ്മിണിക്കുട്ടി ജോണ്‍, ബിഷെല്‍ സന്തോഷ്‌, ലിസി ബേബി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.