You are Here : Home / USA News

തലക്കു നേരെ വിരല്‍ ചൂണ്ടിയ വിദ്യാര്‍ഥിക്കു സസ്‌പെന്‍ഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 06, 2014 10:18 hrs UTC

ഒഹായൊ : പത്തു വയസുളള ബാലന് മനസിലാക്കാന്‍ കഴിയുന്നില്ല എന്തിനാണ് തന്നെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്ന്. സംഭവം സ്‌കൂള്‍ അധികൃതര്‍ വിവരിച്ചത് ഇപ്രകാരമായിരുന്നു.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കളിച്ചുകൊണ്ടിരിക്കെ പത്തു വയസുളള അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥി കൂട്ടുകാരന്റെ തലയ്ക്കു നേരെ തോക്കിന്റെ ആകൃതിയില്‍ കൈ ഉയര്‍ത്തി വിരല്‍ ചൂണ്ടുകയും  ബൂം എന്ന ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഫയര്‍ ആം ഉപയോഗിക്കുന്ന രീതിയല്‍ വിദ്യാര്‍ഥി പ്രവര്‍ത്തിച്ചതു ഒഹായൊ സംസ്ഥാനത്തെ സീറൊ ടോളറല്‍സ് പോളസിയ്‌ക്കെതിരയാതിനാല്‍ വിദ്യാര്‍ഥിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി എന്നാണ്.

നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ പിതാവിനോട് ഇനിയും ഇത്തരം   പ്രവര്‍ത്തി ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടുതല്‍ കര്‍ശനമായിരിക്കുമെന്നാണ് ഡെവന്‍ ഷെയര്‍ ആള്‍ട്ടര്‍ നേറ്റീവ് എലിമെന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പട്രീസാ പ്രൈസ് പറഞ്ഞത്. കടലാസുകൊണ്ട് തോക്ക് ഉണ്ടാക്കുകയും സാങ്കല്പിക തോക്ക് ഉപയോഗവും ഒരു തരത്തിലും അംഗീരിക്കുവാന്‍ സാധ്യമല്ല എന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ അധികൃതരുടെ നടപടി ദേശീയ പത്രങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കയാണ് ഫെബ്രുവരി 26 ന് നടന്ന സംഭവത്തെ കുറിച്ചുളള വിവരം ഈയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇത്രയും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും വിദ്യാലയങ്ങളില്‍ ഗണ്‍ വയലന്‍സ് കുറയുന്നില്ല എന്നതു വിരോധാഭാസമായി തോന്നാം. മന:പൂര്‍വ്വമല്ലാത്ത പ്രവര്‍ത്തിക്ക് ലഭിച്ച മൂന്ന് ദിവസത്തെ സസ്‌പെന്‍ഷന്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക്  ഒരു മുന്നറിയിപ്പായും വിദ്യാര്‍ഥികളില്‍ ഒരു പുനര്‍ചിന്തനത്തിനും മാതാപിതാക്കള്‍ക്കും കുട്ടികളെ കൂടുതല്‍ ബോധവത്കരിക്കുന്നതിനും ഇടയാകണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ താല്പര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.