You are Here : Home / USA News

നൊയ്മ്പാചരണം അനുതാപത്തിനും പുതുക്കത്തിനുമുള്ള അവസരം: ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 06, 2014 10:09 hrs UTC

വാഷിംഗ്ടണ്‍ : നൊയ്മ്പുകാലം ജീവിതത്തില്‍ അനുതാപവും, പുതുക്കവും പ്രതിഫലിപ്പിക്കേണ്ട അവസരമാണെന്നും, മറ്റുള്ളവരം സ്‌നേഹിക്കുന്നതിനും, സേവിക്കുന്നതിനുമുള്ള അവസരമാക്കി ആ കാലഘട്ടത്തെ പ്രയോജപ്പെടുത്തേണ്ടതാണെന്നും നൊയ്മ്പിന്റെ ആരംഭം കുറിക്കുന്ന ഏഷ് ബുധനാഴ്ച വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.

ആഗോളക്രൈസ്തവരും, പ്രത്യേകിച്ച് അമേരിക്കയിലെ ക്രൈസ്തവര്‍ക്കുമൊപ്പം ഞാനും മിഷേലും ഈ പ്രത്യേക ദിവസത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു. സമാഗതമാകുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ തമ്മിലുള്ള വിശ്വാസം ആഴത്തില്‍ വേരൂന്നാന്‍ ഇടയാകട്ടെ എന്ന ആശംസയോടെയാണ് പ്രസിഡന്റ് പ്രസ്താവന അവസാനിപ്പിച്ചത്.

ഔദ്യോഗീകമായി നൊയ്മ്പു ആരംഭിക്കുന്നത് ബുധനാഴ്ചയാകണമെന്ന് എഡി. 601 ല്‍ പോപ് ഗ്രിഗറിയാണ് കല്പനപുറപ്പെടുവിപ്പിച്ചത്. അനുതാപത്തിന്റെ അടയാളമായി നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കണമെന്ന നിര്‍ദ്ദേശവും പോപ്പാണ് പ്രചാരത്തില്‍ വരുത്തിയത്. എഡി. 800 വരെ നൊയ്മ്പ്കാലം ഒരു ഭക്ഷണം ക്രൈസ്തവര്‍ക്ക് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കഴിക്കുവാന്‍ അനുവാദമില്ലായിരുന്നു. 800ന് ശേഷം ഉച്ചയ്ക്ക് മൂന്നു മണിക്കുശേഷം ഭക്ഷണം കഴിക്കാനുള്ള അനുമതി ലഭിച്ചു. 1966 ലെ രണ്ടാമത് വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഏഷ് ബുധനാഴ്ചയും, ദുഃഖവെള്ളിയാഴ്ചയും മാത്രം ഉപവാസം അനുഷ്ഠിച്ചാല്‍ മതി എന്ന നിബന്ധന നിലവില്‍ വന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.