You are Here : Home / USA News

മലയാളി വിദ്യാര്‍ത്ഥിയെ ഫ്ലോറിഡയില്‍ കാണാതായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, March 05, 2014 01:59 hrs UTC

 
ആല്‍ബനി (ന്യൂയോര്‍ക്ക്): ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസിനെ (21) ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചില്‍ നിന്ന് കാണാതായി.
 
മാര്‍ച്ച് 1 ശനിയാഴ്ച യൂണിവേഴ്സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘത്തോടൊപ്പം സ്‌പ്രിംഗ് ബ്രേക്ക് ആഘോഷിക്കാന്‍ ഫ്ലോറിഡയിലേക്ക് ഉല്ലാസയാത്ര പോയതായിരുന്നു റെനി. ഇന്നലെ (മാര്‍ച്ച് 3) വൈകീട്ട് 7 മണിക്ക് താമസസ്ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട് കണ്ടിട്ടില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി ബേ കൗണ്ടി ഷെറീഫിന്റെ ഓഫീസ് അറിയിച്ചു. ഇന്ന് (മാര്‍ച്ച് 4) രാവിലെ 11:30നാണ് റെനിയെ കാണാതായ വിവരം ഷെറീഫ് ഓഫീസില്‍ അറിയിച്ചത്. 
 
ബേ കൗണ്ടി ഷെറീഫ് ഓഫീസിന്റെ ഹെലിക്കോപ്ടര്‍ പ്രദേശമാകെ നിരീക്ഷണം നടത്തുന്നുണ്ട്. ഫ്രണ്ട് ബീച്ച് റോഡിലെ 21000 ബ്ലോക്കിലാണ് റെനിയും സുഹൃത്തുക്കളും താമസിച്ച വീട്. റെനിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഗാര്‍ബേജ് നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടുകിട്ടിയതായി ഷെറീഫ് ഓഫീസ് അറിയിച്ചു. 
 
റെനിക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ഈ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേ കൗണ്ടി ഷറീഫ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 747 4700, ക്രൈം സ്റ്റോപ്പേഴ്സ് 785-TIPS
 
ആല്‍ബനിയിലെ സ്ഥിരതാമസക്കാരായ ജോസ് ജോര്‍ജിന്റേയും ഷെര്‍ലി ജോസിന്റേയും ഏക പുത്രനാണ് റെനി. രേഷ്‌മ സഹോദരി. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ജോര്‍ജ് 518 785 0926

    Comments

    Dr williams george March 06, 2014 04:58

    Why no news about the people's  channel expose about Amma by Gail


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.