You are Here : Home / USA News

ജാസ്മിന് ജോസഫിനെ കണ്ടെത്തണമെന്നവശ്യപ്പെട്ടു ഇന്ന് റാലി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, March 04, 2014 08:56 hrs UTC

ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ സയോസെറ്റില്‍ നിന്നു ഫെബ്രുവരി 24 മുതല്‍ കാണാതായ ജാസ്മിന് ജോസഫിനെ (22) കണ്ടെത്തണമെന്നവശ്യപ്പെട്ടും കുടുംബാംഗളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചും ഇന്ന് (ചൊവ്വ) രാവിലെ 11 മുതല് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ യോഗവും റാലിയും നടത്തുന്നു.
സയോസെറ്റിലെ 20 ക്വീന്‍സ് സ്ട്രീറ്റിലുള്ള വെറ്ററന്‍സ് ഓഫ് ഫോറിന്‍ വാര്‍സ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ അമേരിക്കക്കാരും മലയാളി സംഘടനകളും പങ്കെടുക്കും. കഴിയുന്നത്ര പേര് പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.
നാസ്സാ കൗണ്ടി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുക്കും.
ന്യു യോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (വെസ്റ്റ് ബറി) യില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജാസ്മിനെ കാണാതായിട്ട് തിങ്കളാഴ്ച ഒരാഴ്ച പിന്നിട്ടു. ജാസ്മിന് എവിടെ എന്ന സൂചനയൊന്നും ഇതുവരെ കിടിയിട്ടില്ല. എങ്കിലും കുടുംബാംഗങ്ങള്‍ ജാസ്മിന് സുരക്ഷിതയാണെന്ന വിശ്വാസം കൈ വിട്ടിട്ടില്ല. 'ആ വിശ്വാസത്തിലാണു ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. അതില്ലെങ്കില്‍ തകര്‍ന്നു പോയേനെ. മോളെ കാണാതായ ശേഷം ഞങ്ങളാരും പുറത്തേക്കു പോലും പോയിട്ടില്ല,' മാതാപിതാക്കള്‍ പറഞ്ഞു.
ജാസ്മിനു എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ക്ക് അറിയില്ല. മൂത്ത സഹോദരന്‍ കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണു. പിതാവ് എം.ടി.എ. ഉദ്യോഗസ്ഥനും അമ്മ ആര്‍. എന്നും. ചെറിയ സംത്രുപ്ത കുടുംബം.
അയല്‍ വാസിയും ഫോമാ നേതാവുമായ ലാലി കളപ്പുരക്കലും ജാസ്മിന്റെ സ്വഭാവ മഹിമയും മറ്റുള്ളവരുമായുള്ള നല്ല ബന്ധവും ചൂണ്ടിക്കാട്ടി.
ജാസ്മിന്റെ ഉറ്റസുഹ്രുത്ത് സിമി ജവാനിഹ ജാസ്മിന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനവുമായി മിക്കപ്പോഴും വീട്ടില്‍ ഉണ്ട്. സിമിയുടെ വീടും അധികം അകലെയല്ല. പാരമ്പര്യത്തിലും മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണു ജാസ്മിന്‍ എന്നു സിമി പറയുന്നു. ജാസ്മിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ഇതു വിശ്വസിക്കാനാവുന്നതല്ല. വീട്ടില്‍ നിന്നു മാറി നില്‍ക്കാനുള്ള മടി കൊണ്ടാണു കോളജ് ഡോര്‍മിറ്ററിയിലേക്ക് ജാസ്മിന്‍ മാറാതിരുന്നത്.
സുഹ്രുത്തുക്കള്‍ക്കു ഈമെയില്‍ പോലും ജാസ്മിന്‍ അയക്കാത്തത് ഒരു പക്ഷെ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ആവാം എന്ന് സിമി കരുതുന്നു.ജാസ്മിന്‍ സുരക്ഷിതയാണെന്നും ദൈവം കാക്കുമെന്നും സിമി ഉറച്ച് വിശ്വസിക്കുന്നു. ഹൈസ്‌കൂളില്‍ ഒരുമിച്ചു പഠിച്ചുവെങ്കിലും കോളജില്‍ സ്‌ടോണി ബ്രൂക്കിലാണു സിമി പഠിച്ചത്.
ന്യു യോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ജാസ്മിന് എന് റോള് ചെയ്തിട്ടില്ലെന്ന് സ്‌കൂള് അധിക്രുതര് പറഞ്ഞുവെങ്കിലും ഫാള് സെമസ്റ്ററിലേക്ക് ഫീസ് അടച്ചിരുന്നതായി കുടുംബാംങ്ങള് പറയുന്നു. ജൂലൈയില്‍ ഫീസ് അടച്ചതിന്റെ ക്രെഡിറ്റ് കാര്‍ഡ് രേഖ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കി. അതു സംബന്ധിച്ച് കോളജ് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഈ രേഖയും ഇന്നത്തെ യോഗത്തില്‍ കൊണ്ടു വരുമെന്നു പിതാവ് പറഞ്ഞു. എന്‍ റോള്‍ ചെയ്തില്ലെങ്കില്‍ ഫീസ് എങ്ങനെ അടഛ്കുവെന്നു വ്യക്തമല്ല.
കോളജ് ലൈബ്രറിയിലാണെന്നാണു തിങ്കളാഴ്ച വൈകിട്ട് 5:17നു ജാസ്മിന് പറഞ്ഞതു. അതിനു ശേഷം ഒരു വിവരവും കിട്ടിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.