You are Here : Home / USA News

ഇര്‍വിംഗില്‍ മഹാത്‌മാഗാന്ധിയുടെ സ്‌മാരകം സ്ഥാപിക്കും

Text Size  

Story Dated: Friday, February 14, 2014 11:05 hrs UTC

ഡാളസ്‌: ഇന്ത്യയുടെ ദേശീയ പിതാവ്‌ മഹാത്‌മാഗാന്ധിയുടെ മെമ്മോറിയല്‍ ഇര്‍വിംഗ്‌ പട്ടണത്തിലെ അതിമനോഹരമായ ലാസ്‌കോളിനാസ്‌ ജഫേര്‍സ പാര്‍ക്കില്‍സ്ഥാപിക്കും.

ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫ്രണ്‌ട്‌ഷിപ്പ്‌ കൗണ്‍സിലും ഇന്‍ഡ്യ അസോസിയേഷനും സംയുക്‌തമായി ചേര്‍ന്നുരൂപീകരിച്ച മഹാത്‌മഗാന്ധി മെമ്മോറിയല്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ എന്ന സംഘടനയാണ്‌ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുത്‌.

7 അടിഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ഗാന്ധിജിയുടെ പ്രതിമയും മഹാത്‌മാവിന്‍െറ വാക്കുകള്‍ എഴുതിചേര്‍ത്ത ഗ്രാനൈറ്റ്‌ ഫലകവും ഗാന്ധിപാര്‍ക്കില്‍ സ്ഥാപിക്കും.
അമേരിക്കയുടെ പല ഭാഗങ്ങളിലായി ഇതിനോടകം ഗാന്ധിജിയുടെ പതിനഞ്ചു പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്‌ട്‌. എന്നാല്‍ പൊതുജനങ്ങള്‍ക്ക്‌ വിശ്രമിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന രീതിയിലുള്ള ആദ്യത്തെ സ്‌മാരകമായിരിക്കും ഇര്‍വിംഗില്‍ സ്ഥാപിക്കപ്പെടുതെന്ന്‌ ്‌പ്രോഗ്രാംകോര്‍ഡിനേറ്റര്‍ പ്രസാദ്‌ തോട്ടക്കുറ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 12-ന്‌ റിച്ചാര്‍ഡ്‌സ ഫണ്‍ ഏഷ്യ ഓഡിറ്റോറിയത്തില്‍വച്ചു മെമ്മോറിയല്‍ സംബന്ധിച്ചുള്ള ആദ്യആലോചനായോഗം നടു. ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ പ്രദേശത്തെ മുപ്പതിലധികം ഇന്‍ഡ്യന്‍ സാംസ്‌ക്കാരിക സംഘടനകളുടെ പ്രതിനിധികള്‍ മീററിംഗില്‍ പടെുത്തു.

മഹാത്‌മാഗാന്ധി മെമ്മോറിയല്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ എന്ന സംഘടനയുടെ നാലു വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്‌ പ്രതിമസ്ഥാപിക്കുവാനുള്ള സ്ഥലം ഇര്‍വിംഗ്‌ സിററി സൗജന്യമായി നല്‍കിയത്‌.

ഡാളസിലെ ഇന്‍ഡ്യന്‍ വംശജരുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ സഹായിച്ച ഇര്‍വിംഗ്‌ സിററി കൗണ്‍സിലിനെ യോഗം അനുമോദിച്ചു. ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ പ്രതിമ അനാഛാദനം ചെയ്യുവാന്‍ കഴിയുമെുള്ള പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പ്രവാസി ഭാരതീയരായ എല്ലാവരുടെയുംസഹകരണം സംഘാടകര്‍ അഭ്യര്‍ത്‌ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.