ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സംശുദ്ധ വ്യക്തിപ്രഭാവത്തിന്റെ കരുത്തുമായി കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതയേല്‍ക്കുന്ന ആദര്‍ശധീരനായ നേതാവ വി.എം. സുധീരനും, യുവതലമുറയുടെ പ്രതിനിധിയായി, വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഊര്‍ജ്ജ്വസ്വലനായ നേതാവ് വി.ഡി. സതീശനും ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കമ്മറ്റി ടെക്സാസ് ചാപ്റ്റര്‍ അഭിനന്ദനമറിയിച്ചു.
അടുത്തുവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി പകരുവാനും ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയെ നയിച്ചുകൊണ്ട് ഉന്നതവിജയം കൈവരിയ്ക്കുന്നതിന് ഈ നേതാക്കള്‍ക്ക് കഴിയട്ടെയെന്ന് ടെക്സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാമും ജനറല്‍ സെക്രട്ടറി ബേബി മണക്കുന്നേലും അനുമോദനസന്ദേശത്തില്‍ ആശംസിച്ചു.
അതൊടൊപ്പം തുടര്‍ച്ചയായി ഒന്പതുവര്ഷം കെ.പി.സി.സി. പ്രസിഡന്റ് എന്ന റെക്കാര്‍ഡുമായി കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ നേതൃത്വം നല്കിയ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ നേതാക്കള്‍ പ്രത്യേകം ശ്ലാഘിച്ചു.
Comments