You are Here : Home / USA News

ദീര്‍ഘകാല തൊഴില്‍രഹിതര്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്ന് ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 03, 2014 11:01 hrs UTC

വാഷിംഗ്ടണ്‍ ഡി.സി. : ദീര്‍ഘകാലമായി തൊഴില്‍ രഹിതരായി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തസ്തികകളില്‍ നിയമനം നല്‍കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വന്‍കിട കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ദീര്‍ഘകാലമായി തൊഴില്‍ ലഭിക്കാതെ കഴിയുന്ന ഉദ്യോഗാര്‍ത്ഥികളോട് ഫെഡറല്‍ ഗവണ്‍മെന്റ് യാതൊരുവിവേചനവും കാണിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് എത്രയും വേഗം തൊഴില്‍ നേടികൊടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും നടത്തുന്നതെന്ന് പ്രസിഡന്റ് ജനുവരി 31ന് വൈറ്റ്ഹൗസില്‍ നിന്ന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.

ആറുമാസമായി തൊഴില്‍ രഹിതരായി കഴിയുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഏകദേസം 300 കമ്പനികള്‍ സമ്മതിച്ചതായി പ്രസ്താവനയില്‍ തുടരുന്നു. മെക്‌ഡൊണാള്‍ഡ്, ബാങ്ക് ഓഫ് അമേരിക്ക, മാരിയറ്റ് ഇന്റര്‍ നാഷ്ണല്‍, ബോയിങ്ങ് കോര്‍പ്പറേഷന്‍, വാള്‍ഗ്രീന്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്ന 2013 അവസാനിച്ചതോടെ 1.6 മില്യണ്‍ തൊഴില്‍ രഹിതര്‍ക്കാണ് തൊഴിലില്ലായ്മ വേതനം നഷ്ടപ്പെട്ടത്. ഫെഡറല്‍ ഗവണ്‍മെന്റ് നിയമത്തില്‍ ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ 2014 ല്‍ തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നവരുടെ എണ്ണം 4.9 മില്യണായി ഉയരും. പ്രസിഡന്റ് ഒബാമയുടെ പ്രഖ്യാപനം തൊഴില്‍രഹിതരായി കഴിയുന്നവരില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.