You are Here : Home / USA News

ഫോമാ മെട്രോ റീജിയന്‍ കണ്‍വെന്‍ഷന്‌ വന്‍ ജനകീയ പങ്കാളിത്തം

Text Size  

Story Dated: Monday, February 03, 2014 10:11 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമാ മെട്രോ റീജിയന്‍ കണ്‍വെന്‍ഷനും, നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫും വന്‍ ജനശ്രദ്ധയാകര്‍ഷിച്ചു.

ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിലെ ഏഴു സംഘടനകളുടെ ഒരുമയാര്‍ന്ന പ്രവര്‍ത്തനവും, സംഘടനകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും എന്തുകൊണ്ടും ഫോമാ നേതാക്കളിലും, പ്രേക്ഷക ഹൃദയങ്ങളിലും ആവേശത്തിരമാലകളുയര്‍ത്തി.

ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ ജനുവരി 25-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു നിലവിളക്ക്‌ കൊളുത്തി കണ്‍വെന്‍ഷന്‌ തുടക്കംകുറിച്ചു.

ഫോമയുടെ ബാക്ക്‌ ബോണ്‍ എന്നറിയപ്പെടുന്ന മെട്രോ റീജിയനിലെ കണ്‍വെന്‍ഷന്‍ എന്തുകൊണ്ടും ആ പേരിന്‌ അനുവര്‍ത്തിദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ചുകൊണ്ട്‌ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരിക്കുയാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

തദവസരത്തില്‍ നാസു കൗണ്ടി നോര്‍ത്ത്‌ ഹെംപ്‌സ്റ്റഡ്‌ ടൗണ്‍ സൂപ്പര്‍വൈസര്‍ ഹോണറബിള്‍ ജൂഡി ബോസ്‌ വര്‍ത്ത്‌ വിശിഷ്‌ടാതിഥിയായി പങ്കെടുത്ത്‌ മുഖ്യ സന്ദേശം നല്‌കി. അമേരിക്കയിലെ മലയാളി സംഘടനകള്‍ വഴി സമൂഹത്തിന്‌ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും തങ്ങളുടെ സംസ്‌കാരവും പൈതൃകവും മുറുകെപ്പിടിച്ച്‌ വിവിധ കര്‍മ്മമണ്‌ഡലങ്ങളില്‍ മലയാളി സമൂഹം പ്രവര്‍ത്തനനിരതരായി കാണുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും, തന്റെ ചുമതലയില്‍ നിന്നുകൊണ്ട്‌ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നും, തന്റെ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും കണ്‍വെന്‍ഷന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ അദ്ദേഹം അറിയിച്ചു. ഡോ. ജേക്കബ്‌ തോമസ്‌ വിശിഷ്‌ടാതിഥിയെ സദസിന്‌ പരിചയപ്പെടുത്തി. നാഷണല്‍ കണ്‍വെന്‍ഷനെപ്പറ്റിയുള്ള വിശദീകരണം ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ നല്‍കി.

തുടര്‍ന്ന്‌ സജി ഏബ്രഹാം (നാഷണല്‍ അഡൈ്വസറി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍) നാഷണല്‍ കണ്‍വെന്‍ഷന്റെ കിക്ക്‌ഓഫ്‌ നടത്തുന്നതിനായി റീജിയണില്‍ നിന്നുള്ള മുഖ്യ സ്‌പോണ്‍സര്‍ രാജു ഫിലിപ്പിനെ (നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌) ക്ഷണിക്കുകയും, ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ ചെക്ക്‌ സ്വീകരിച്ച്‌ കിക്ക്‌ഓഫ്‌ നടത്തുകയുംചെയ്‌തു. അതോടൊപ്പം നൂറില്‍പ്പരം രജിസ്‌ട്രേഷനുകളും ചടങ്ങില്‍ നിര്‍വഹിച്ചു.

തദവസരത്തില്‍ ഫോമയുടെ മുഖപത്രമായ ഫോമാ ന്യൂസിന്റെ ഉദ്‌ഘാടനം ജെ. മാത്യൂസിന്റെ (ചീഫ്‌ എഡിറ്റര്‍, ഫോമാ ന്യൂസ്‌) കയ്യില്‍ നിന്ന്‌ കോപ്പി സ്വീകരിച്ചുകൊണ്ട്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (സെക്രട്ടറി) നിര്‍വഹിച്ചു.

തുടര്‍ന്ന്‌ ഫോമാ നേതാക്കളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (സെക്രട്ടറി), വര്‍ഗീസ്‌ ഫിലിപ്പ്‌ (ട്രഷറര്‍), രാജു ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), അനിയന്‍ ജോര്‍ജ്‌ (ചെയര്‍മാന്‍), ജോണ്‍ സി. വര്‍ഗീസ്‌ (കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍), ജോര്‍ജ്‌ എം. മാത്യു (കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍), ഷാജി എഡ്വേര്‍ഡ്‌ (ഫോമാ മുന്‍ ട്രഷറര്‍), ആനന്ദന്‍ നിരവേല്‍ (ജനറല്‍ കണ്‍വീനര്‍), കോര ഏബ്രഹാം (ജനറല്‍ കണ്‍വീനര്‍), ഡോ. ജേക്കബ്‌ തോമസ്‌ (ജനറല്‍ കണ്‍വീനര്‍), സണ്ണി ഏബ്രഹാം (കോര്‍ഡിനേറ്റര്‍), തോമസ്‌ മാത്യു (കോര്‍ഡിനേറ്റര്‍), ഫ്രെഡ്‌ കൊച്ചിന്‍ (കണ്‍വീനര്‍), അലക്‌സ്‌ അലക്‌സാണ്ടര്‍ (കണ്‍വീനര്‍), രാജു മൈലപ്ര (കണ്‍വീനര്‍), ഫിലിപ്പ്‌ മഠത്തില്‍ (നാഷണല്‍ കമ്മിറ്റി), ജോസ്‌ ഏബ്രഹാം (നാഷണല്‍ കമ്മിറ്റി), പ്രദീപ്‌ നായര്‍ (നാഷണല്‍ കമ്മിറ്റി), ലാലി കളപ്പുരയ്‌ക്കല്‍ (നാഷണല്‍ കമ്മിറ്റി), റെജി മര്‍ക്കോസ്‌ (ലിംകാ പ്രസിഡന്റ്‌), അലക്‌സ്‌ വലിയവീടന്‍ (സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌), ബിനു ജോസഫ്‌ (വൈ.എം.എ പ്രസിഡന്റ്‌), മാത്യു പി. തോമസ്‌ (വൈ.എം.എ ട്രഷറര്‍), ബിനു ജോസഫ്‌ (കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ച്‌ സംസാരിച്ചു. ഫോമാ നേതാക്കളുടെ നിറഞ്ഞ സാന്നിധ്യം കണ്‍വെന്‍ഷന്‌ മികവ്‌ ഏകി.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധി റൊക്കാര്‍ഡോ കോണ്‍ടെറാസ്‌ ഫോമയിലൂടെ രജിസ്റ്റര്‍ ചെയ്‌ത്‌ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കുള്ള നേഴ്‌സിംഗ്‌, മറ്റ്‌ കോഴ്‌സുകള്‍ എന്നിവയ്‌ക്കുള്ള വിശദീകരണം നല്‌കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്‌തു.

പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച്‌ കൊടും തണുപ്പിലും മഞ്ഞും മഴയും അവഗണിച്ച്‌ തടിച്ചുകൂടിയ ജനങ്ങള്‍ക്ക്‌ ഫോമയുടെ അംഗസംഘടനകളിലൂടെ ലഭിച്ച കലാവിരുന്ന്‌ പ്രത്യേകം പ്രശംസ ആകര്‍ഷിച്ചു.

റോഷിന്‍ മാമ്മന്‍, ജോജോ, സ്‌നേഹാ ഏബ്രഹാം, സില്‍വിയ എന്നിവരുടെ മധുര മനോഹര ഗാനങ്ങള്‍ കാതുകള്‍ക്ക്‌ ഇമ്പം പകര്‍ന്നു. അതോടൊപ്പം ജോജോയുടെ മിമിക്രിയും , സ്റ്റാറ്റന്‍ഐലന്റിലെ ചിലങ്ക ഗ്രൂപ്പിന്റെ വ്യത്യസ്‌തമായ ഡാന്‍സും, അലീന, ആഞ്ചലീന തോട്ടം, മേഘാ കുര്യന്‍, റിയ ഹാപ്പി, എമി, എമിലി എന്നിവരുടെ വശ്യചാരുതയാര്‍ന്ന ഡാന്‍സും ന്യൂയോര്‍ക്കിലെ പ്രഥമ ഡാന്‍സ്‌ ഗ്രൂപ്പായ നൂപുര ഡാന്‍സ്‌ ട്രൂപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഡാന്‍സുകള്‍ ഇവയെല്ലാം പ്രേക്ഷകരില്‍ ആനന്ദ തിരമാല ചാര്‍ത്തി. ന്യൂയോര്‍ക്കിലെ പ്രഥമ മീഡിയകളുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്‌. കണ്‍വന്‍ഷനില്‍ റീജിയണല്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ സ്വാഗതം ആശംസിക്കുകയും, റോഷിന്‍ മാമ്മന്‍ പ്രാര്‍ത്ഥനാഗാനം ആലപിക്കുകയും, സ്‌നേഹാ ഏബ്രഹാം അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനം ആലപിക്കുകയുമുണ്ടായി. ജോസ്‌ ഏബ്രഹാം അവതാരകനായി പ്രവര്‍ത്തിക്കുകയും, ഫിലിപ്പ്‌ മഠത്തില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. പിആര്‍.ഒ റെജി മര്‍ക്കോസ്‌ (631 664 1869), ആര്‍.വി.പി സ്റ്റാന്‍ലി കളത്തില്‍ (516 318 7175) എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.