You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 02:44 hrs UTC

 

സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പാംബീച്ച്‌ ആസ്ഥാനമാക്കി കലാ-സാംസ്‌കാരികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ 2014-ലെ ഭരണസാരഥ്യം പുതിയ ഭാരവാഹികള്‍ക്ക്‌ കൈമാറി. വെല്ലിംഗ്‌ടണിലെ മെഡോലാന്റ്‌ ലവ്‌ ക്ലബ്‌ ഹൗസില്‍ വെച്ച്‌ ജനുവരി 12-ന്‌ നടന്ന സംയുക്ത യോഗത്തില്‍ നിലവിലുള്ള പ്രസിഡന്റ്‌ സജി ജോണ്‍സണ്‍, 2013 ഡിസംബര്‍ 14-ന്‌ നടന്ന പൊതുയോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ലൂക്കോസ്‌ പൈനുങ്കന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ നേരുകയും നിയുക്ത പ്രസിഡന്റിനെ സ്ഥാനമേല്‍ക്കുന്നതിന്‌ ക്ഷണിക്കുകയും ചെയ്‌തു.

തന്റെ പദവിയേല്‍ക്കല്‍ പ്രസംഗത്തില്‍ ശ്രീ ലൂക്കോസ്‌ പൈനുങ്കന്‍, കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്‌ഠം ശ്ശാഘിക്കുകയും സംഘടയുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‌ തന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

തുടര്‍ന്ന്‌ അദ്ദേഹം മറ്റ്‌ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി. താഴെപ്പറയുന്നവരാണ്‌ 2014-ലെ കെ.എ.പി.ബി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍.

ലൂക്കോസ്‌ പൈനുങ്കന്‍ (പ്രസിഡന്റ്‌), ബാബു തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോണി തട്ടില്‍ (സെക്രട്ടറി), മാത്യു തോമസ്‌ (ട്രഷറര്‍), ബിജു തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി), ബാബു വെട്ടം (ജോയിന്റ്‌ ട്രഷറര്‍).

മറ്റ്‌ കമ്മിറ്റി അംഗങ്ങള്‍: ബാലന്‍ പി, ബിജു ആന്റണി, ജിജോ ജോസ്‌, ജിന്‍സി ജോബിഷ്‌, ജോസഫ്‌ ഐസക്ക്‌, ഷീബ മരിയന്‍, സന്തോഷ്‌ തോമസ്‌, സിബു ജോസഫ്‌, സുനില്‍ കായല്‍ചിറയില്‍.

കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ്‌ സജി ജോണ്‍സണും, സെക്രട്ടറി റെജി സെബാസ്റ്റ്യനും എക്‌സ്‌ ഒഫീഷ്യോമാരായി കമ്മിറ്റിയില്‍ ഈവര്‍ഷം തുടരും.

തുടര്‍ന്ന്‌ ലൂക്കോസ്‌ പൈനുങ്കന്‍ 2014-ലെ പ്രധാന പരിപാടികളുടെ തീയതികള്‍ സദസിനെ അറിയിച്ചു. 2014 മെയ്‌ 3 - ഫാമിലി പിക്‌നിക്ക്‌, ഓക്‌ഹീലി പാര്‍ക്ക്‌, ഓണാഘോഷങ്ങള്‍- ഓഗസ്റ്റ്‌ 23, ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷങ്ങള്‍- ഡിസംബര്‍ 27 (രണ്ടും ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ ചര്‍ച്ച്‌ സോഷ്യല്‍ ഹാളില്‍) വെച്ച്‌ നടത്തും. സ്‌നേഹവിരുന്നോടെ സംയുക്ത യോഗം പരിസമാപ്‌തിയില്‍ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.