You are Here : Home / USA News

ആത്മയുടെ കുടുംബസംഗമം താമ്പായില്‍ ജനുവരി 25-ന്‌ ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 06:39 hrs UTC

 

താമ്പാ: അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ കുടുംബ സംഗമം ജനുവരി 25-ന്‌ ശനിയാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ താമ്പായില്‍ നടക്കും. അഡ്രസ്‌: Odessa Arts Centre, 1234 Gunn Hwy, Odessa, FL 333556.താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഹിന്ദു മലയാളി കുടുംബങ്ങളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അന്നേദിവസം വിജയന്‍ നായര്‍ ഇന്ത്യന്‍ ജ്യോതിഷത്തെപ്പറ്റിയുള്ള ക്ലാസുകള്‍ എടുക്കുന്നതാണ്‌. `എന്താണ്‌ ഇന്ത്യന്‍ ജ്യോതിഷം?, എന്താണ്‌ പടിഞ്ഞാറന്‍ ജ്യോതിഷവും, ഇന്ത്യന്‍ ജ്യോതിഷവും തമ്മിലുള്ള വ്യത്യാസങ്ങള്‍?, മോതിരത്തില്‍ കല്ലുകള്‍ ഉപയോഗിക്കുന്നതും ഭാഗ്യവുമായി ബന്ധമുണ്ടോ, തുടങ്ങിയ സംശയങ്ങള്‍ക്ക്‌ വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌.

കുട്ടികള്‍ക്കുവേണ്ടി താമ്പായിലെ പ്രമുഖ ഡാന്‍സ്‌ ടീച്ചര്‍ ജ്യോതി വെങ്കിടാചലം ശിവരാത്രിയെപ്പറ്റിയും, നടരാജ സ്വാമിയെ (ശിവനെ) ഡാന്‍സിന്റെ ഗുരുവായി ആരാധിക്കുന്നതിന്റെ കാരണങ്ങളെപ്പറ്റിയും കുട്ടികള്‍ക്കുവേണ്ടി വിശദീകരിക്കും.

ആത്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്നുവരുന്ന മലയാളം ക്ലാസ്‌ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി മലയാളം ക്ലാസിന്റെ സംഘാടകരായ അനഘ ഹരീഷും, ജ്യോതി സജയനും അറിയിച്ചു.

കുട്ടികള്‍ക്കുവേണ്ടിയുള്ള ഡാന്‍സ്‌ ക്ലാസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന്‌ അഞ്‌ജനാ കൃഷ്‌ണനും, അമിതാ അശ്വരും, സ്‌മിതാ ഹരിദാസും അംഗങ്ങളായുള്ള കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുജിത്‌ അച്യുതന്‍ (813 425 4388), പ്രദീപ്‌ (201 944 4922).

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.