You are Here : Home / USA News

വിവോ 14 വാഷിംഗ്‌ടണ്‍ ഡി.സിയില്‍ അരങ്ങേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 05:28 hrs UTC

 

വാഷിംഗ്‌ടണ്‍ ഡി.സി: മനുഷ്യജീവിതത്തിന്റെ മഹത്വം പ്രഘോഷിക്കുവാന്‍ അമേരിക്കയിലെ സീറോ മലബാര്‍ - മലങ്കര സഭകള്‍ ജനുവരി 17 മുതല്‍ 22 വരെ നടന്ന `വിവോ 14' എന്ന ഫോര്‍ലൈഫ്‌ പ്രോഗ്രാമിലൂടെ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഒരുമിച്ചു.

സീറോ മലബാര്‍ സഭയുടെ ഓസ്‌ട്രേലിയയിലെ പ്രഥമ ബിഷപ്പ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. എങ്ങനെ ജീവിതം ക്രിസ്‌തു ആഗ്രഹിക്കുന്ന പൂര്‍ണ്ണതയില്‍ ജീവിക്കാം എന്നുള്ളതായിരുന്നു ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. ദൈവത്തിനുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ജീവിക്കുമ്പോഴാണ്‌ ഒരുവന്‍ ജീവിതം ധന്യമാകുന്നത്‌. മനുഷ്യജീവന്റെ മഹത്വത്തെക്കുറിച്ചും പവിത്രതയെക്കുറിച്ചും വിവരിക്കുന്ന, ക്രിസ്‌തീയ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ വിവിധ ക്ലാസുകള്‍ ഈ കോണ്‍ഫറന്‍സില്‍ നല്‍കപ്പെട്ടു.

കാത്തലിക്‌ പേരന്റിംഗ്‌, മാന്‍ഹുഡ്‌, വുമണ്‍ ഹുഡ്‌, നാച്വറല്‍ ഫാമിലി പ്ലാനിംഗ്‌ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ഗ്രൂപ്പ്‌ ചര്‍ച്ചകളും ക്രമീകരിച്ചിരുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളും ഉണ്ടായിരുന്നു. വിര്‍ജീനിയയിലെ സെന്റ്‌ ജൂഡ്‌ സീറോ മലബാര്‍ മിഷനില്‍ നടന്ന രണ്ടു ദിവസത്തെ ഈ 4 ലൈഫ്‌ കോണ്‍ഫറന്‍സില്‍ മുന്നൂറില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു.

ജനുവരി 20-ന്‌ ദിവ്യകാരുണ്യദിനമായി ആചരിച്ചു. ജനുവരി 21-ന്‌ വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈനില്‍ `നാഷണല്‍ വിജല്‍ 4 ലൈഫ്‌' ഉണ്ടായിരുന്നു.

ജനുവരി 22-ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ മേരിലാന്റിലെ സെന്റ്‌ മേരീസ്‌ സീറോ മലങ്കര പള്ളിയില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള നൂറോളം സീറോ മലബാര്‍- മലങ്കര വിശ്വാസികള്‍ ഈ ദിവ്യബലിയില്‍ പങ്കെടുത്തു. ദിവ്യബലിക്കുശേഷം വിശ്വാസി സമൂഹം ഒരുമിച്ച്‌ വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച്‌ 4 ലൈഫില്‍ അണിചേര്‍ന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.