You are Here : Home / USA News

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 23, 2014 05:29 hrs UTC

 

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ (വൈ.എം.എ) 2014-ലെ ഭാരവാഹികളെ ജനുവരി 18-ന്‌ യോങ്കേഴ്‌സില്‍ വെച്ച്‌ നടന്ന ജനറല്‍ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.

ബിനു ജോസഫ്‌ (പ്രസിഡന്റ്‌), പ്രദീപ്‌ നായര്‍ (വൈസ്‌ പ്രസിഡന്റ്‌), സഞ്‌ജു കുറുപ്പ്‌ (സെക്രട്ടറി), റോബിന്‍ മത്തായി (ജോയിന്റ്‌ സെക്രട്ടറി), മാത്യു പി. തോമസ്‌ (ട്രഷറര്‍), ഷിനു ജോസഫ്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി തോമസ്‌ മാത്യു, കെ.സി. തോമസ്‌, ടോം സി. തോമസ്‌, ബെന്‍ കൊച്ചീക്കാരന്‍, തങ്കപ്പന്‍ രാജന്‍, ബാബുരാജ്‌ പിള്ള, രാജേഷ്‌ പിള്ള എന്നിവരും ബോര്‍ഡ്‌ മെമ്പേഴ്‌സായി വിജയന്‍ കുറുപ്പ്‌, ജോഫ്രിന്‍ ജോസ്‌, ഷോബി ഐസക്ക്‌, ബിനോയി മത്തായി, സുരേഷ്‌ നായര്‍ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു.

ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച മാത്യു പി. തോമസ്‌ വൈ.എം.എയുടെ ചെയര്‍മാനെ ബോര്‍ഡ്‌ മീറ്റിംഗിനുശേഷം പ്രഖ്യാപിക്കുമെന്ന്‌ യോഗത്തെ അറിയിച്ചു.

പുതിയ ഭാരവാഹികള്‍ക്ക്‌ നിലവിലുള്ള പ്രസിഡന്റ്‌ വിജയന്‍ കുറുപ്പും, സെക്രട്ടറി ജോഫ്രിന്‍ ജോസും എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു. തുടര്‍ന്ന്‌ വൈ.എം.എ പ്രസിഡന്റ്‌ ബിനു ജോസഫ്‌ നടത്തിയ മറുപടി പ്രസംഗത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ഈവര്‍ഷം തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രയോജനപ്രദമായ കാര്യങ്ങള്‍ വിഭാവനം ചെയ്‌തുകൊണ്ട്‌ അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപംകൊടുക്കുന്നതെന്ന്‌ അറിയിച്ചു. ഇത്‌ സഫലീകരിക്കുന്നതിന്‌ വൈ.എം.എയുടെ എല്ലാ അംഗങ്ങളുടേയും എല്ലാ മലയാളി സുഹൃത്തുക്കളുടേയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ജോസഫ്‌ (പ്രസിഡന്റ്‌) 914 400 6140, പ്രദീപ്‌ നായര്‍ (വൈസ്‌ പ്രസിഡന്റ്‌) 203 260 1356, സഞ്‌ജു കുറുപ്പ്‌ (സെക്രട്ടറി) 203 385 2877, മാത്യു പി. തോമസ്‌ (ട്രഷറര്‍) 914 457 2194. പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.