You are Here : Home / USA News

ഫൈന്‍ ആര്‍ട്‌സ്‌ മലയാളം: ജിജി ഏബ്രഹാം പ്രസിഡന്റ്‌, ജോര്‍ജ്‌ തുമ്പയില്‍ സെക്രട്ടറി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, January 21, 2014 12:50 hrs UTC

 

ന്യൂജേഴ്‌സി: കലാ കേരളത്തിന്റെ തനത്‌ ലാളിത്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാസംഘടനയായി മാറിയ ഫൈന്‍ ആര്‍ട്‌സ്‌ മലയാളം ക്ലബിന്‌ നവ നേതൃത്വം. പതിമൂന്നാം വയസിലേക്ക്‌ ചുവടുവെയ്‌ക്കുന്ന ഈ കലാസംഘടനയുടെ പ്രസിഡന്റായി ജിജി ഏബ്രഹാമും, സെക്രട്ടറിയായി ജോര്‍ജ്‌ തുമ്പയിലും തെരഞ്ഞെടുക്കപ്പെട്ടു. എഡിസണ്‍ ഏബ്രഹാമിനെ രണ്ടാമൂഴവും ട്രഷററായി തെരഞ്ഞെടുത്തു. ദേവസി പാലാട്ടി, ബേബി വലിയകല്ലുങ്കല്‍, റെഞ്ചി കൊച്ചുമ്മന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ജോസഫ്‌ മാത്യു കുറ്റോലമറ്റം എക്‌സ്‌ ഒഫീഷ്യോ അംഗമാകും. ക്ലബിന്റെ ബൈലോ അനുസരിച്ച്‌ പി.ടി ചാക്കോ (മലേഷ്യ) രക്ഷാധികാരിയായി തുടരും. ഉണ്ണികൃഷ്‌ണന്‍ നായരാണ്‌ ഓഡിറ്റര്‍.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ നാടകകലയുടെ മര്‍മ്മം കാണിച്ചുകൊടുത്ത കലാസംഘടനയാണ്‌ ഫൈന്‍ ആര്‍ട്‌സ്‌ മലയാളം ക്ലബ്‌. മലയാളത്തിന്റെ ചൂടും ചൂരുമുള്ള കലാരൂപങ്ങള്‍ വ്യത്യസ്‌തതയോടുകൂടി, ചിട്ടയായ സമയക്ലിപ്‌തത പാലിച്ചുകൊണ്ട്‌, സംശുദ്ധവും സുതാര്യവുമായ ശൈലിയിലൂടെ ആസ്വാദര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചു എന്നതിലൂടെയാണ്‌ ഈ കലാസംഘടന വേറിട്ടുനില്‍ക്കുന്നത്‌. ഈ തട്ടകത്തിലൂടെ വളര്‍ന്നുവന്നവരില്‍ ചിലരാണ്‌ ഇന്ന്‌ `അക്കരക്കാഴ്‌ച'കളിലൂടെ സിനിമയിലെത്തിനില്‍ക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.