You are Here : Home / USA News

റോയി ജേക്കബും അലക്‌സ്‌ ജോണും ഫോമ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 16, 2014 05:08 hrs UTC

 


ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ്‌ റാഡിസണ്‍ റിസോര്‍ട്ടില്‍ വെച്ച്‌ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍മാരായി റോയി ജേക്കബിനേയും, അലക്‌സ്‌ ജോണിനേയും നിയോഗിച്ചതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു. ആറ്‌ ജനറല്‍ കണ്‍വീനര്‍മാരും പതിനെട്ട്‌ കണ്‍വീനര്‍മാരുമടങ്ങിയ വിപുലമായ ഒരു കമ്മിറ്റിയാണ്‌ കണ്‍വെന്‍ഷന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്‌ എം മാത്യുവിന്റെ നേതൃത്വത്തിലുള്ള വിവിധ സബ്‌ കമ്മിറ്റികളെ ഏകോപിപ്പിക്കുക എന്നതാണ്‌ റോയി ജേക്കബിന്റേയും അലക്‌സ്‌ ജോണിന്റേയും ഉത്തരവാദിത്വം.

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ പരിചയവും പക്വതയും നേടിയിട്ടുള്ള രോയി ജേക്കബ്‌ ഇപ്പോള്‍ മാപ്പിന്റെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റിയാണ്‌. ഫിലാഡല്‍ഫിയ ബഥേല്‍ ചര്‍ച്ചിന്റെ ജനറല്‍ സെക്രട്ടറിയായി ഒന്നലധികം തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കല മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവെയര്‍വാലിയുടെ പ്രസിഡന്റ്‌, സെക്രട്ടറി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അലക്‌സ്‌ ജോണ്‍ ഇപ്പോള്‍ കലയുടെ ജോയിന്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഫിലാഡല്‍ഫിയ സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്കാ ഇടവകയുടെ ഭരണസമിതി അംഗമായ അലക്‌സ്‌ ജോണ്‍ സഭയുടെ അമേരിക്കന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്‌.

അനുപമമായ സംഘടനാ പാടവവും കാര്യശേഷിയുമുള്ള റോയി ജേക്കബിന്റേയും അലക്‌സ്‌ ജോണിന്റേയും നേതൃത്വം കണ്‍വെന്‍ഷന്‍ വിജയത്തിന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പും അഭിപ്രായപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.