You are Here : Home / USA News

സംഘടനകള്‍ കുടിയേറ്റ സമൂഹത്തിനു വഴികാട്ടികളാകണം: ഡോ.ഇടിക്കുള - ബെന്നി പരിമണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 14, 2014 04:49 hrs UTC

സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ആളുകള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലും ഉണ്ട്‌. അത്തരത്തില്‍പ്പെട്ടവര്‍ക്ക്‌ സഹായം എത്തിക്കുന്നതിനുള്ള കാര്യപരിപാടികള്‍ കൂടെ ഏറ്റെടുത്തു കൊണ്ട്‌ സംഘടനകള്‍ കുടിയേറ്റ സമൂഹത്തിനു വഴികാട്ടികളാകണമെന്ന്‌ ഹാര്‍വാര്‍ഡേ മെഡിക്കല്‍ സ്‌ക്കൂള്‍ സൈക്യാട്രി പ്രൊഫസര്‍ ഡോ. തോമസ്‌ ഇടിക്കുള. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിസ്‌ (ISWAI) ഫാമിലി ഫോക്കസ്‌ എന്ന പേരില്‍ നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി ഗൈഡന്‍സ്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകാപരം ആണെന്നും അദ്ദേഹം പറഞ്ഞു.

കടണഅക സംഘടിപ്പിച്ച ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഡോ.ഇടിക്കുള. പ്രസിഡന്റ്‌ മാത്യൂസ്‌ എബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോയില്‍ ഉള്ള കെ.സി.എസ്‌ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ നടന്ന പരിപാടികള്‍ക്ക്‌ സാബി കോലത്ത്‌, ലിന്‍സണ്‍ കൈതമലയില്‍, ജോസ്‌ ഓലിയാനിക്കല്‍, സണ്ണി മേനാമറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.