You are Here : Home / USA News

അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന രാജീവ് ജോസഫിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Text Size  

Story Dated: Thursday, January 09, 2014 03:25 hrs UTC

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം 'ഓണ്‍ലൈന്‍ / പോസ്റ്റല്‍ വഴി നടത്തുവാനുള്ള സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ പ്രസിഡന്റ് രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിരാഹാര സമര പന്തലിലെത്തിയാണ് പിന്തുണ അറിയിച്ചത്. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഡോ. കാനാട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.