You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂള്‍ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, December 24, 2013 12:48 hrs UTC

സാജു കണ്ണമ്പള്ളി

 

ചിക്കാഗോ : മാനവരക്ഷകനായി പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസിനെ വരവേറ്റുകൊണ്ട് സെന്റ് മേരീസ് റിലീജിയസ് എഡ്യുക്കേഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസം ആഘോഷം വര്‍ണ്ണാഭമായി നടത്തി. ഡിസംബര്‍ 22 ഞായറാഴ്ച രാവിലെ വിശുദ്ധകുര്‍ബാനക്കു ശേഷം ചര്‍ച്ച ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ നടത്തിയത്. ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് അസി.വികാരി ഫാ.സിജു.മുടക്കോടില്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തുകയും,സന്ദേശം നല്‍കുകയും ചെയ്തു.കുട്ടികള്‍ ക്രിസ്തുമസിനെ ഏറ്റവും ഉത്സാഹത്തോടുകൂടി വരവേല്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഏറെ പ്രശംസനീയമാണെന്ന് ഫാ.സിജു ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ സ്‌റ്റേജില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.

 

 

ആഘോഷങ്ങള്‍ക്കു ശേഷം കുട്ടികള്‍ക്ക് ലഘുഭക്ഷണവും ക്രമീകരിച്ചു. 500 ല്‍ പരം കുട്ടികള്‍ക്കും,80 അദ്ധ്യാപകര്‍ക്കും വികാരി ഫാ.എബ്രഹാം മുത്തോലത്ത് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ നന്ദിയും അര്‍പ്പിച്ചു. ക്രമീകരണങ്ങള്‍ക്ക് സി.സേവ്യര്‍ , സാലി കിഴക്കേക്കുറ്റ്, ജിനോ കക്കാട്ടില്‍ , തോമസ് ഐക്കരപറമ്പില്‍ , റ്റോമി ഇടത്തില്‍ , ബിജു കണ്ണച്ചാം പറമ്പില്‍ , സാജു കണ്ണമ്പള്ളി, ജോയിസ് മറ്റത്തിക്കുന്നേല്‍ , ജോണിക്കുട്ടി പിള്ളവീട്ടില്‍ , സണ്ണി മേലേടം, ബിജു പൂത്തറ, ജോണ്‍ പാട്ടപ്പതി, അനില്‍ മറ്റത്തികുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഡൊമിനിക് ചൊള്ളമ്പേലും,ജീവന്‍ തോട്ടിക്കാടും യഥാക്രമം ഫോട്ടോഗ്രഫിയും,വീഡിയോഗ്രഫിയും കൈകാര്യം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.