You are Here : Home / USA News

ഓര്‍ലാന്റോ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 24, 2013 03:11 hrs UTC

ഓര്‍ലാന്റോ: ലോകപ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ പേരെടുത്ത ഓര്‍ലാന്റോയിലെ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ക്കുവേണ്ടി 1991-ല്‍ സ്ഥാപിക്കപ്പെട്ട ദേവാലയമാണ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌. ഏകദേശം നൂറോളം വിശ്വാസികള്‍ ഈ ദേവാലയത്തില്‍ ക്രമമമായി ആരാധനയില്‍ സംബന്ധിച്ചുവരുന്നു. സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗ്രേറ്റര്‍ ഓര്‍ലാന്റോ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 22-ന്‌ ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്കുശേഷം നടന്നു. ലോങ്‌ വുഡ്‌ സിറ്റി മേയര്‍ റവ. ബ്രയാന്‍ സോര്‍കെറ്റ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. ഡോ. ജേക്കബ്‌ മാത്യു അധ്യക്ഷതവഹിച്ചു.

\

പ്രശസ്‌ത ഗായകന്‍ നൈനാന്‍ കോടിയാട്ടിന്റെ ഗാനശുശ്രൂഷ ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ സ്‌കിറ്റ്‌, നേറ്റിവിറ്റി ഷോ, ഡാന്‍സുകള്‍ എന്നിവ ചടങ്ങ്‌ വര്‍ണ്ണാഭമാക്കി. സാന്റാക്ലോസ്‌ കുട്ടികള്‍ക്ക്‌ മിഠായി വിതരണം നടത്തിയതും അവരോടൊപ്പം നൃത്തം ചെയ്‌തതും ഏറെ പ്രശംസ പടിച്ചുപറ്റി. ഉച്ചയ്‌ക്കുശേഷം 2.30-ന്‌ ആരംഭിച്ച ചടങ്ങുകള്‍ അഞ്ചുമണിയോടെ സമാപിച്ചു. 2013-ലെ ക്രിസ്‌മസ്‌ ശുശ്രൂഷ ഡിസംബര്‍ 24-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 5.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന്‌ തീജ്വാല ശുശ്രൂഷയും വി. കുര്‍ബാനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഡിസംബര്‍ 31-ന്‌ വൈകിട്ട്‌ 7.30-ന്‌ സന്ധ്യാനമസ്‌കാരവും, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും പുതുവത്സരത്തില്‍ സര്‍വ്വേശ്വരനോട്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി ജോണ്‍ (407 970 9096). വെബ്‌സൈറ്റ്‌: www.stpaulsorlando.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.